India vs SL 1st Test: ആരാധകര്‍ക്ക് നിരാശ, 100ാം ടെസ്റ്റില്‍ സെഞ്ച്വറി അടിക്കാതെ കോഹ്ലി പുറത്ത്
കഴിഞ്ഞ രണ്ടു വര്‍ഷമായി ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്നത് സംഭവിച്ചില്ല, വിരാട് കോഹ്ലി 100ാം ടെസ്റ്റില്‍ സെഞ്ച്വറി അടിയ്ക്കാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ...
India vs SL 1st Test: കഴിഞ്ഞ രണ്ടു വര്‍ഷമായി ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്നത് സംഭവിച്ചില്ല, വിരാട് കോഹ്ലി 100ാം ടെസ്റ്റില്‍ സെഞ്ച്വറി അടിയ്ക്കാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ...
കരിയറിലെ നൂറാം ടെസ്റ്റ്, സെഞ്ച്വറി അടിച്ച് ആഘോഷിക്കണമെന്ന വിരാട് കോഹ്ലിയുടെ ആരാധകരുടെ ആഗ്രഹം ഒന്നാം ഇന്നി൦ഗ്സില്‍ സാധ്യമായില്ല. ശ്രീലങ്കയ്ക്കെതിരേ മൊഹാലിയില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം രണ്ടാം സെഷനില്‍ 45 റണ്‍സ് നേടി കോഹ്ലി മടങ്ങി. 76 പന്തില്‍ അഞ്ച് ഫോറുകളോടെ 45 റണ്‍സെടുത്ത കോഹ്ലിയെ എംബുല്‍ഡേനിയയാണ് പുറത്താക്കിയത്. മൂന്നാം വിക്കറ്റില്‍ ഹനുമ വിഹാരിക്കൊപ്പം 90 റണ്‍സ് അടിച്ചുകൂട്ടിയാണ് കോഹ്ലി പുറത്തായത്.
അതേസമയം, 100ാം ടെസ്റ്റിലൂടെ മറ്റൊരു നേട്ടം കൂടി കോഹ്ലി നേടിയിരിയ്ക്കുകയാണ്. 100ാം ടെസ്റ്റില്‍ വിരാട് കോഹ്ലി ടെസ്റ്റ് കരിയറില്‍ 8000 റണ്‍സ് പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ് കോഹ്ലി. ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടി൦ഗാണ് ഒന്നാമന്‍. ഇന്ത്യയ്ക്കായി 8000 റണ്‍സ് പിന്നിടുന്ന ആറാമത്തെ താരം കൂടിയാണ് കോഹ്ലി.
Also Read: Virat Kohli Lookalikes : ഇതിലാരാ ഞാൻ?!!! അപരന്മാർക്കൊപ്പം ചിത്രം പങ്കുവെച്ച് വിരാട് കോലി
അതേസമയം, കഴിഞ്ഞ രണ്ടു വര്‍ഷമായി ആരാധകര്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറിക്കായി കാത്തിരിക്കുകയാണ്. 2019 നവംബര്‍ 22നാണ് കോഹ്ലി അവസാനമായി ഒരു ടെസ്റ്റ് സെഞ്ച്വറി നേടിയത്
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ഇത്.
അതേസമയം, വെള്ളിയാഴ്ച, മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ നടന്ന വിരാട് കോഹ്ലിയുടെ 100-ാം ടെസ്റ്റ് അഭിനന്ദന ചടങ്ങില്‍ അനുഷ്ക ശര്‍മയും പങ്കെടുത്തിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.