ന്യൂസിലാന്‍ഡില്‍ നടന്ന ഏകദിന മത്സരങ്ങള്‍ നല്‍കിയ കനത്ത പരാജയം മറന്ന് ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിനം ജയത്തോടെ ആരംഭിക്കാനുറച്ച് ഇന്ത്യ.....


COMMERCIAL BREAK
SCROLL TO CONTINUE READING

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ഏകദിനം ഇന്ന് ധരംശാലയിലെ ഹിമാചൽ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കും. ഉച്ചയ്ക്ക് 1:30നാണ് മത്സരം ആരംഭിക്കുക.


ന്യൂസിലാന്‍ഡില്‍ നേടിയ കനത്ത പരാജയത്തിന്‍റെ നൊമ്പരവുമായി ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ സ്വന്തം നാട്ടിൽ നടന്ന ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയെ 3-0ന് പരാജയപ്പെടുത്തിയതിന്‍റെ ആവേശത്തിലാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. എന്നിരുന്നാലും, മൂന്ന് മത്സരങ്ങളുടെ പരമ്പര വിജയത്തോടെ തുടങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.


എന്നാല്‍, രാജ്യത്ത് കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കളിക്കാര്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ BCCI പുറത്തിറക്കിയിട്ടുണ്ട്. കൈ കൊടുക്കല്‍, സെല്‍ഫി, തുപ്പലുതൊട്ട് പന്ത് മിനുക്കല്‍, എന്നിവ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. കൂടാതെ, പനിയോ ചുമയോ മറ്റു ലക്ഷണങ്ങളോ ടീമിലെ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ മെഡിക്കല്‍ സംഘത്തെ അറിയിക്കണമെന്നും BCCI  നിര്‍ദേശിച്ചിട്ടുണ്ട്. താരങ്ങളുടെ വ്യക്തി ശുചിത്വം പാലിക്കേണ്ടതിനെക്കുറിച്ചും ആരാധകരുമായി അടുത്ത് ഇടപഴകുന്നതുന്നതിനെക്കുറിച്ചുമെല്ലാം ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.


അതേസമയം, കൊറോണ വൈറസ് ആശങ്ക നിലനില്‍ക്കെ 40% ടിക്കറ്റുകള്‍ മാത്രമാണ് ഇതുവരെ വിറ്റഴിഞ്ഞത്.


അതേസമയം, മത്സരത്തിന് കനത്ത മഴ ഭീഷണിയുമുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ധരംശാലയിൽ ഇടിയോട് കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.


ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ തിരിച്ചുവരവിലുള്ള ആദ്യ മല്‍സരമാണിത്. അഞ്ച് മാസത്തിനു ശേഷമാണ് ഹാര്‍ദിക് ടീമിലേക്ക് തിരിച്ചെത്തുന്നത്. രോഹിത് ശർമ ഇല്ലാത്തതും ഇന്ത്യക്ക് ഇപ്പോഴും തിരിച്ചടിയാണ്. പൃഥ്വി ഷായ്ക്കൊപ്പം ശിഖർ ധവാനായിരിക്കും ഓപ്പൺ ചെയ്യുക. ടീമിൽ ഇന്ത്യ എന്തെല്ലാം പരീക്ഷണങ്ങൾ നടത്തുമെന്നാണ് ആരാധകർ കാത്തിരിക്കുന്നത്.


IPLന് മുമ്പ് ഇന്ത്യയുടെ അവസാന പരമ്പരയാണിത്. ജയത്തോടെ ഈ സീസൺ അവസാനിപ്പിക്കാൻ തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യ൦


3 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാമത്തെ മത്സരം ലഖ്നൗവില്‍ മാര്‍ച്ച്‌ 5നും മൂന്നാമത്തെ മത്സരം മാര്‍ച്ച്‌ 18ന് കൊല്‍ക്കത്തയിലും നടക്കും.