India vs South Africa 1st ODI : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ജയം. സായി സുദർശന്റെയും ശ്രെയസ് അയ്യരുടെയും അർധ സെഞ്ചുറികളുടെ മികവിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകർത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസിന് 116 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യ വിജയലക്ഷ്യം 16.4 ഓവറിൽ മറികടന്നു. ഇന്ത്യക്കായി അർഷ്ദീപ് സിങ് അഞ്ച് വിക്കറ്റ് നേടി. മികച്ച പ്രകടനം കാഴ്ചവെച്ച് ആവശ് ഖാൻ. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ 1-0ത്തിന് മുന്നിലെത്തി


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടിയ ആതിഥേയർ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അർഷ്ദീപ് തുടക്കമിട്ട ഇന്ത്യൻ പേസ് ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര. വാലറ്റത്താരം ആൻഡിലെ ഫെഹ്ലുക്ക്വായോ നേടിയ 33 റൺസാണ് പ്രോട്ടീസിന്റെ സ്കോർ ബോർഡ് 100 കടത്തിയത്. അർഷ്ദീപിന്റെ രണ്ടാം സ്പെല്ലിൽ ഫെഹ്ലുക്ക്വായോയെ പുറത്താക്കിയാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ അവസാന അണിയും ഇന്ത്യ അടിച്ചത്. ഇന്ത്യക്കായി അർഷ്ദീപ് അഞ്ച് വിക്കറ്റ് നേടി. അർഷ്ദീപിന്റെ ഏകദിന കരിയറിൽ ആദ്യ വിക്കറ്റ് നേട്ടമാണിത്. ആവേശ് ഖാൻ നാല് വിക്കറ്റ് എടുത്തു. കുൽദീപ് യാദവാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.


ALSO READ : IPL 2024 : രോഹിത് ശർമ ഡൽഹി ക്യാപിറ്റൽസിലേക്കെന്ന് റിപ്പോർട്ട്; ഇനിയും അതിന് സാധിക്കുമോ?


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് റുതുരാജ് ഗെയ്ക്ക്വാദിനെ ആദ്യം നഷ്ടമായി. എന്നാൽ സമ്മർദ്ദത്തിന് വഴങ്ങാതെ ഓപ്പണർ സായിയും അയ്യരും ചേർന്ന് വേഗത്തിൽ ഇന്ത്യൻ സ്കോർ ബോർഡ് ലക്ഷ്യത്തിലേക്കെത്തിക്കുകയായിരുന്നു. ഇരുവരും അർധ സെഞ്ചുറി നേടുകയും ചെയ്തു. വിയാൻ മൾഡറും ആൻഡിലെ ഫെഹ്ലുക്ക്വായോയുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി വിക്കറ്റുകൾ നേടിയത്.


ജയത്തോട ഇന്ത്യ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ളത്. നാളെ കഴിഞ്ഞ് 19-ാം തീയതി ഗ്ക്വെബെർഹായിൽ വെച്ചാണ് പരമ്പരയിലെ രണ്ടാം മത്സരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.