ശ്രീലങ്കക്കെതിരായ ടെസ്റ്റ്: ഇന്ത്യയ്ക്ക് മികച്ച സ്കോര്‍; ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയ്ക്കും സെഞ്ച്വറി
ശ്രീലങ്കക്കെതിരേ ഗാലെയില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. കളി ഇന്നത്തേക്ക് പിരിഞ്ഞപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് എടുത്തിട്ടുണ്ട്. ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയ്ക്കും സെഞ്ച്വറി. 168 പന്തില്‍ നിന്ന്‍ 31 ബൗണ്ടറികളുടെ സഹായത്തോടെ 190 റണ്‍സാണ് ധവാന്‍ നേടിയത്. പൂജാര 247 പന്തില്‍ നിന്ന്‍ 12 ബൗണ്ടറികളുടെ സഹായത്തോടെ 144 റണ്‍സ് നേടി.
ഗാലെ: ശ്രീലങ്കക്കെതിരേ ഗാലെയില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. കളി ഇന്നത്തേക്ക് പിരിഞ്ഞപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് എടുത്തിട്ടുണ്ട്. ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയ്ക്കും സെഞ്ച്വറി. 168 പന്തില്‍ നിന്ന്‍ 31 ബൗണ്ടറികളുടെ സഹായത്തോടെ 190 റണ്‍സാണ് ധവാന്‍ നേടിയത്. പൂജാര 247 പന്തില്‍ നിന്ന്‍ 12 ബൗണ്ടറികളുടെ സഹായത്തോടെ 144 റണ്‍സ് നേടി ക്രീസില്‍ ഉണ്ട്. 39 റണ്‍സേടുത്ത് അജങ്ക്യ രഹാനെ പുജാരെക്കൊപ്പം ക്രീസിലുണ്ട്. ഇരുവരും 113 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിട്ടുണ്ട്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 27 റണ്‍സെടുക്കുന്നതിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. അഭിനവ് മുകുന്ദിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നുവാന്‍ പ്രദീപാണ് ശ്രിലങ്കയ്ക്ക് ആദ്യ വിക്കറ്റ് നേടിയത്. എന്നാല്‍, രണ്ടാം വിക്കറ്റില്‍ ധവാനും പൂജാരയും ചേര്‍ന്ന് നേടിയ 253 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ നേടി കൊടുത്തത്.
എന്നാല്‍, അതിനുശേഷം ക്രീസിലെത്തിയ കൊഹ്‌ലിക്ക് 3 റണ്‍സേയെടുക്കാനായുള്ളൂ. നുവാന്‍ പ്രദീപിന്‍റെ പന്തില്‍ ഡിക്കവേലയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി.