India vs Sri Lanka : പരമ്പര പിടിക്കാൻ ഇന്ത്യ, ടോസ് നേടിയ ലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു, പരിക്ക് മാറിയ Sanju Samson ന് ടീമിൽ ഇടമില്ല
India vs Sri Lanka - ആദ്യം മത്സരത്തിൽ ഫോം തുടർന്ന് പരമ്പര സ്വന്തമാക്കാനാകും ശിഖർ ധവാന്റെയും സംഘത്തിന്റെ ലക്ഷ്യം. പരിക്ക് മാറിയ സഞ്ജു സാംസണിന്റെ ഏകദിന അരങ്ങേറ്റം ഇനിയും വൈകും
Columbo : ശ്രീലങ്കൻ പര്യടനത്തിൽ ഏകദിന പരമ്പര പിടിക്കാൻ ഇന്ത്യൻ ടീം (Indian Cricket Team) ഇന്ന് രണ്ടാം മത്സരത്തിനായി ഇറങ്ങും. ടോസ് നേടിയ ലങ്ക ഇന്ത്യക്കെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു.
ആദ്യം മത്സരത്തിൽ ഫോം തുടർന്ന് പരമ്പര സ്വന്തമാക്കാനാകും ശിഖർ ധവാന്റെയും സംഘത്തിന്റെ ലക്ഷ്യം. പരിക്ക് മാറിയ സഞ്ജു സാംസണിന്റെ ഏകദിന അരങ്ങേറ്റം ഇനിയും വൈകും.
മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്ന് ഇന്ത്യ ലങ്കയ്ക്കെതിരെ ഇറങ്ങിയിക്കുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീം ആകെ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്.
അതിനാലാണ് ഇന്നത്തെ മത്സരത്തിൽ സഞ്ജു സാംസൺ ഇറങ്ങാൻ സാധിക്കാഞ്ഞത്. കാരണം കഴിഞ്ഞ മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്റസ്മാനായ ഇഷാൻ കിഷൻ 59 റൺസെടുത്ത് മികച്ച ഇന്നിങ്സാണ് കാഴ്ചവെച്ചത്. ഇതെ തുടർന്ന് സഞ്ജുവിന് ഏകദിന അരങ്ങേറ്റം നൽകാതെ കഴിഞ്ഞ മത്സരത്തിലെ അതെ ടീമുമായി ഇന്നിറങ്ങിയിരിക്കുന്നത്.
എല്ലാവരെയും ടീമിൽ പരിഗണിക്കണമെന്നില്ലയെന്ന് നായകൻ ശിഖർ ധവാൻ ആദ്യ ഏകദിനത്തിന് മുമ്പ് മാധ്യമങ്ങളോടായി പറഞ്ഞിരുന്നു. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർ ടീമിലിടം ലഭിക്കും. ജയം മാത്രമാണ് ലക്ഷ്യമെന്ന് ധവാൻ അന്ന് അറിയിച്ചിരുന്നു. അതിനാൽ മികച്ച പ്രകടനം നടത്തിയ ടീമിനെ മറ്റുള്ളവർക്ക അവസരം കൊടുക്കാനായി അഴിച്ച പണിയില്ല എന്നി എല്ലാവർക്കും നിശ്ചയമായിരുന്നു.
ഇന്നലെയാണ് മലയാളി താരത്തിന്റെ പരിക്ക് മാറിയ വിവരം പുറത്ത് വന്നത്. ലോക്സഭ എംപി ശശി തരൂർ പുറത്ത് വിട്ടത്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് താരം ആദ്യ ഏകദിനത്തിൽ പിന്മാറേണ്ടി വന്നത്.
ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യക്ക് മൂന്ന് ഏകദിനവും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണുള്ളത്. ആദ്യ മത്സരത്തിൽ ഇന്ത്യ ലങ്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. നിലവിൽ ഏകദിന പരമ്പരയിൽ 1-0ത്തിന് ഇന്ത്യൻ മുന്നിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...