India vs Sri Lanka : അടിപതറി ലങ്കൻപട, തകർപ്പൻ ബാറ്റിങിന് പിന്നാലെ പന്തെറിഞ്ഞ് തകർത്തും ജഡേജ
India vs SL Updates രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ലങ്കയെ ഫോളോ ഓൺ ചെയ്യപ്പിച്ച് വീണ്ടും ബാറ്റിങിന് അയച്ചു. സെഞ്ചുറിക്ക് പിന്നാലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ രവീന്ദ്ര ജഡേജയാണ് ലങ്കൻ ഇന്നിങസിനെ തകർത്തത്.
മൊഹാലി : ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 400 റൺസിന്റെ ലീഡ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 574 റൺസ് പിന്തുടർന്ന ലങ്കയുടെ ബാറ്റിങ് 174 ഓടെ കൂപ്പ് കുത്തി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ലങ്കയെ ഫോളോ ഓൺ ചെയ്യപ്പിച്ച് വീണ്ടും ബാറ്റിങിന് അയച്ചു. സെഞ്ചുറിക്ക് പിന്നാലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ രവീന്ദ്ര ജഡേജയാണ് ലങ്കൻ ഇന്നിങസിനെ തകർത്തത്.
മൂന്നാം ദിനം ബാറ്റിങ് ആരംഭിക്കുമ്പോൾ ശ്രീലങ്ക 4 വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എന്ന നിലയിലായിരുന്നു. അടുത്ത 70 റൺസിനിടെ ലങ്കയുടെ ബാക്കിയുള്ള 6 വിക്കറ്റുകൾ ജഡേജയും കൂട്ടരും ചേർന്ന് പിഴതെടുത്തു.
ALSO READ : Ind vs SL: രണ്ടാം ദിനം ഇന്ത്യൻ ആധിപത്യം; പരാജയം മണത്ത് ലങ്ക, ജഡേജയുടെ പിൻബലത്തിൽ ഇന്ത്യൻ റൺമല
എഴാം നമ്പറിൽ ബാറ്റുമായിറങ്ങി ലങ്കൻ ബൗളിങ് നിരയെ സെഞ്ചുറി കൊണ്ട് വിറപ്പിച്ച രവീന്ദ്ര ജഡേജ തന്നെയാണ് പന്തെറിഞ്ഞ് ബാറ്റിംഗ് നിരയെ തകർത്തതും. തന്‍റെ വ്യക്തിഗത സ്കോറായ 175 പോലും തികയ്ക്കാൻ ജഡേജ ലങ്കയെ അനുവദിച്ചില്ല. രണ്ടാം ദിനം ഒരു വിക്കറ്റും മൂന്നാം ദിനം നാല് വിക്കറ്റും ഉൾപ്പെടെ ആകെ 5 വിക്കറ്റ് നേട്ടവും ജഡേജ സ്വന്തമാക്കി. 13 ഓവറുകൾ പന്തെറിഞ്ഞ ജഡേജ 41 റണ്‍സ് വഴങ്ങിയാണ് 5 വിക്കറ്റുകള്‍ എറിഞ്ഞിട്ടത്.
2 വിക്കറ്റ് വീതം നേടിയ ആർ അശ്വിനും ബുംമ്രക്കും ഒപ്പം ഒരു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും ചേർന്നാണ് ലങ്കൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. അഞ്ച് ബാറ്റർമാരെ സംപൂജ്യരായാണ് മൈതാനത്ത് നിന്നും മടക്കിയത്.
ALSO READ : India vs SL 1st Test: ആരാധകര്‍ക്ക് നിരാശ, 100ാം ടെസ്റ്റില്‍ സെഞ്ച്വറി അടിക്കാതെ കോഹ്ലി പുറത്ത്
400 റൺസ് ലീഡോടെ ഇന്ത്യ ശ്രീലങ്കയെ ഫോളോ ഓൺ ചെയ്യിച്ചു. രണ്ടാം ഇന്നിങ്സിലും ലങ്കയുടെ തുടക്കം പരുങ്ങലോടെ തന്നെയാണ്. 100 റൺസിനിടെ നാല് ശ്രീലങ്കൻ മുൻനിര താരങ്ങളെയാണ് ഇന്ത്യൻ ബോളർമാർ പവലിയനിലേക്ക് തിരിച്ചയച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.