Ind vs SL : രാജ്കോട്ടിൽ സൂര്യതാണ്ഡവം; ലങ്കയ്ക്കെതിരെ സൂര്യകുമാർ യാദവിന് 45 പന്തിൽ സെഞ്ചുറി
Suryakumar Yadav Century 45 പന്തിൽ 9 സിക്സറുകളും 7 ഫോറുകളുടെയും അകമ്പടിയോടെയാണ് സൂര്യകുമാർ യാദവിന്റെ സെഞ്ചുറി നേട്ടം
പ്ലേയിങ് ഇലവനിൽ സൂര്യകുമാർ യാദവ് ഉണ്ടോ, ആ മത്സരം നൽകുന്ന ആവേശത്തെ കുറിച്ച് പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല. അത് തുടർക്കഥയാകുകയാണ്. ശ്രീലങ്കയ്ക്കെതിരെയുള്ള ട്വിന്റി 20 പരമ്പരയിൽ അവസാന മത്സരത്തിൽ ഇന്ത്യയുടെ മധ്യനിര താരം സൂര്യകുമാർ യാദവ് ത്രസിപ്പിക്കുന്ന ഇന്നിങ്സിലൂടെ സെഞ്ചുറി നേടി. രാജ്കോട്ടിൽ നടന്ന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 45 പന്തിലാണ് എസ്കെവൈ തന്റെ കരിയറിൽ മൂന്നാമത്തെ ടി20 സെഞ്ചുറി നേട്ടം സ്വന്തമാക്കുന്നത്. താരത്തിന്റെ സെഞ്ചുറി നേട്ടത്തിന്റെ പിൻബലത്തിൽ ഇന്ത്യ സന്ദർശകർക്കെതിരെ നിർണായകമായ മത്സരത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് വിജയലക്ഷ്യം ഉയർത്തി.
ഒമ്പക് സിക്സറുകളും ഏഴ് ഫോറുകളുടെ അകമ്പടിയോടെയാണ് എസ്കെവൈയുടെ സെഞ്ചുറി നേട്ടം. ആറാം ഓവറിൽ 52-ന് രണ്ട് എന്ന നിലയിൽ സമ്മർദ്ദത്തിന്റെ വക്കിൽ നിൽക്കുമ്പോഴാണ് സൂര്യകുമാർ യാദവ് ക്രീസിലെത്തുന്നത്. ഓപ്പണർ ശുബ്മാൻ ഗില്ലിനോടൊപ്പം 111 റൺസിന്റെ കൂട്ടുകെട്ടാണ് സൂര്യകുമാർ യാദവ് സൃഷ്ടിച്ചത്. ലങ്കൻ ബോളർമാരാടോ യാതൊരു അനുകമ്പയും തോന്നാതെയാണ് സൂര്യകുമാർ പന്തുകൾ ബൌണ്ടറി പായിച്ചത്.
ALSO READ : IND v/s SL ODI : ഇന്ത്യ - ശ്രീലങ്ക ഏകദിനം; ടിക്കറ്റ് വില്‍പന ആരംഭിച്ചു, ടിക്കറ്റ് വില എത്രയെന്നറിയാം
പ്ലേയിങ് ഇലവനിൽ മാറ്റം ഒന്നും വരുത്താതെയാണ് ഇന്ത്യ പരമ്പരയിലെ നിർണായക മത്സരത്തിൽ ലങ്കയ്ക്കെതിരെ ഇറങ്ങിയത്. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഇഷാൻ കിഷനെ പവലിയനിലേക്ക് മടക്കി സന്ദർശകർ തങ്ങളുടെ ശക്തി പ്രകടമാക്കി. വൺഡൌണായി എത്തിയ രാഹുൽ ത്രിപാഠി ഇന്ത്യൻ സ്കോർ ബോർഡിന് അടിത്തറ പാകിയെങ്കിലും ആ ഇന്നിങ്സ് അധിക നേരത്തേക്ക് നീണ്ട് നിന്നില്ല. പിന്നീടാണ് നാലമാനായി ക്രിസീലെത്തി സൂര്യകുമാർ ലങ്കയ്ക്ക് മേൽ താണ്ഡവമാടിയത്.
ശുഭ്മാൻ ഗിൽ പുറത്തായതിന് പിന്നാലെ തുടർച്ചയായി രണ്ട് വിക്കറ്റുകൾ വീഴ്ത്തി ലങ്ക ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ച്. എന്നാൽ അതെല്ലാം വിഫലമായി. ഏഴമനായിയെത്തിയ അക്സർ പട്ടേലും സൂര്യകുമാറിനൊപ്പം ചേർന്ന് ഇന്ത്യയുടെ സ്കോർ 228ൽ എത്തിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...