Columbo : ശ്രീലങ്കയ്ക്കെതിരെയുള്ള ട്വന്റി20 പരമ്പരയിൽ (India vs Sri Lanka) രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ മത്സരത്തിൽ ജയം ആവർത്തിച്ച് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ലങ്കയ്ക്കെതിരെ ഇറങ്ങുന്നത്. മത്സരം ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇംഗ്ലണ്ട് പര്യടനത്തിനായി പൃഥ്വി ഷോയെയും സൂര്യകുമാർ യാദവിനെയും ബിസിസിഐ ലണ്ടണിലേക്ക് അയച്ചതോടെ മലയാളി താരം ദേവ്ദത്ത് പടിക്കലിന് ഇന്ന് ഇന്ത്യൻ ടീമിൽ അരങ്ങേറ്റ സാധ്യത. ഇതോടെ രണ്ട് മലയാളി താരങ്ങൾ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഇടം നേടുന്ന എന്ന അപൂർവ കാഴ്ചയ്ക്ക് അവസരം തെളിയും.


ALSO READ : India vs England : പൃഥ്വി ഷോയെയും സൂര്യകുമാർ യാദവിനെയും ഇംഗ്ലണ്ടിലേക്ക് വിളിപ്പിച്ചു, ലങ്കയിൽ മലയാളി താരം ദേവദത്ത് പടിക്കലിന് അരങ്ങേറ്റ സാധ്യത


പൃഥ്വി ഷോയ്ക്ക് പകരമാകും ദേവ്ദത്ത് ഇന്ത്യൻ ടീമിൽ ഇടം നേടുക. സൂര്യകുമാർ യാദവിന് പകരമായി മനീഷ് പാണ്ഡെയെയോ നിതീഷ് റാണയോ പ്ലെയിങ് ഇലവനിൽ ഇറങ്ങിയേക്കും. 


ALSO READ : India vs Sri Lanka : ഏകദിനം പിടിച്ചു, ഇനി ട്വന്റി20, ഇന്ത്യ ശ്രീലങ്ക T20 പരമ്പരയ്ക്ക് ഇന്ന് തുടക്കം


ഫോമില്ലാഴ്മ നേരിടുന്ന ഹാർദിക് പാണ്ഡ്യയാണ് മധ്യനിരയിൽ ഇന്ത്യയെ വലയ്ക്കുന്നത്.  നേരത്തെ താരത്തിന്മേൽ വിശ്വാസം നൽകിയിരുന്ന ഇന്ത്യൻ ടീമിനും ആരാധാകർക്കും ഇപ്പോൾ നഷ്ടമായിരിക്കുകയാണ്.  ലങ്കയ്ക്കെതിരെ നടന്ന മൂന്ന് മത്സരങ്ങൾ താരം ഇതുവരെ നേടിയിരിക്കുന്നത് 19 റൺസാണ്. നിർണായകമായ ഒരു ഇന്നിങ്സ് പടുത്തുയർത്താൻ പാണ്ഡ്യക്ക് സാധിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിൽ രണ്ട് ഓവർ നേരിട്ട താരത്തിന് പത്ത് റൺസ് മാത്രമെ നേടാൻ സാധിച്ചുള്ളു.


ALSO READ : India vs Sri Lanka : പരമ്പര പിടിക്കാൻ ഇന്ത്യ, ടോസ് നേടിയ ലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു, പരിക്ക് മാറിയ Sanju Samson ന് ടീമിൽ ഇടമില്ല


ആദ്യ മത്സരത്തിലെ മൂന്ന് താരങ്ങളെ ഒഴുവാക്കിയാണ് ലങ്ക ഇന്ന് ഇന്ത്യ നേരിടുക. ഭാണുകാ രജപക്സെ, ചാരിത് അസലങ്ക, പാതും നിസ്സങ്ക എന്നിവരാണ് ലങ്കൻ നിരയിൽ നിന്ന് പരിക്കിനെ തുടർന്ന് ഒഴിവാക്കിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.