India vs West Indies 2nd T20: നിര്‍ണായകമായ രണ്ടാം ടി20 ഇന്ന്; എല്ലാ കണ്ണുകളും സഞ്ജുവിലേയ്ക്ക്
Ind vs WI 2nd T20: ആദ്യ മത്സരത്തില്‍ ഉണ്ടായ തെറ്റുകള്‍ തിരുത്താന്‍ ഉറച്ചാകും ഇന്ത്യ ഇന്ന് ഇറങ്ങുക.
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരം ഇന്ന്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം വിജയിച്ചേ തീരൂ. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
ഓസ്‌ട്രേലിയയില്‍ നടന്ന അവസാന ടി20 ലോകകപ്പിന് ശേഷം ടി20 പരമ്പരകളില്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്. സ്വന്തം നാട്ടിലും വിദേശത്തുമായി നടന്ന പരമ്പരകള്‍ ഇന്ത്യ വിജയിച്ചിരുന്നു. എന്നാല്‍ അടുത്ത ടി20 ലോകകപ്പ് ഒരു വര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കെ ഇന്ത്യയ്ക്ക് വിജയവഴിയില്‍ തിരിച്ചെത്തിയേ തീരൂ.
ALSO READ: ഋഷഭ് പന്ത് പരിശീലനം തുടങ്ങി; 140 കി.മീ വേഗവും പ്രശ്‌നമല്ല, അമ്പരന്ന് മെഡിക്കല്‍ സ്റ്റാഫ്
ടി20 മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ് ടീം കൂടുതല്‍ കരുത്തരാണെന്ന യാഥാര്‍ത്ഥ്യം മനസിലാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ ആദ്യ മത്സരത്തില്‍ ഉണ്ടായ തെറ്റുകള്‍ തിരുത്താന്‍ ഉറച്ചാകും ഇന്ത്യ രണ്ടാം മത്സരത്തിന് ഇറങ്ങുക. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും രണ്ടാം മത്സരത്തില്‍ ടീമില്‍ ഇടം ലഭിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. തകര്‍പ്പന്‍ ഫോമിലുള്ള യുവതാരം യശസ്വി ജയ്‌സ്വാള്‍ തന്റെ അരങ്ങേറ്റ മത്സരത്തിനായി കാത്തിരിക്കുകയാണ്.
ഇന്നത്തെ മത്സരത്തില്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തയ്യാറാകാന്‍ സാധ്യത കുറവാണ്. ചുരുങ്ങിയത് ആദ്യത്തെ മൂന്ന് മത്സരങ്ങളിലെങ്കിലും ഇന്ത്യന്‍ ടീം പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കില്ല. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും (12 പന്തില്‍ 12 റണ്‍സ്) ഇന്ന് സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. ബൗളിംഗ് ഡിപ്പാര്‍ട്‌മെന്റിലേയ്ക്ക് ഉമ്രാന്‍ മാലിക്കോ ആവേശ് ഖാനോ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ മുകേഷ് കുമാറിന് വിശ്രമം അനുവദിച്ചേക്കും.
വെസ്റ്റ് ഇന്‍ഡീസ് സാധ്യത ഇലവന്‍ : കൈല്‍ മേയേഴ്സ്, ബ്രാന്‍ഡന്‍ കിംഗ്, ജോണ്‍സണ്‍ ചാള്‍സ് / റോസ്റ്റണ്‍ ചേസ്, നിക്കോളാസ് പൂരന്‍ (WK), ഷിമ്റോണ്‍ ഹെറ്റ്മെയര്‍, റോവ്മാന്‍ പവല്‍ (C), ജേസണ്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, അകേല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ഒബേദ് മക്കോയ്.
ഇന്ത്യ സാധ്യതാ ഇലവന്‍ : ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (WK), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (C), സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍ / ഉമ്രാന്‍ മാലിക്ക്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...