ഹരാരെ : ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിൽ സമ്പൂർണ ജയവുമായി കെ.എൽ രാഹുലും സംഘവും. മൂന്നാം ഏകദിനത്തിൽ സിംബാബ്വെ 13 റൺസ് തോൽപിച്ച് ഇന്ത്യ പരമ്പര തൂത്തുവാരുകയായിരുന്നു. ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയുടെ മികവിൽ ഇന്ത്യ ഉയർത്തിയ 290 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെയ്ക്ക് 276 റൺസ് വരെ നേടാൻ സാധിച്ചുള്ളു. ഇന്ത്യൻ വംശജനായ സിക്കന്ദർ റാസയുടെ ഓറ്റയാൾ പോരാട്ടമായിരുന്നു ആഫ്രിക്കൻ ടീമിന് വിജയ പ്രതീക്ഷ നൽകിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ രണ്ട് മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടോസ് നേടിയ കെ.എൽ രാഹുൽ ബാറ്റിങ് തിരഞ്ഞെടുത്തത്. മികച്ച തുടക്കം ലഭിച്ച ഇന്ത്യയുടെ വാലറ്റം ടീമിന്റെ സ്കോർ 300 കടത്തുന്നതിൽ പരാജിതരായി. 97 പന്തിൽ 130 റൺസെടുത്ത ഗിൽ തന്റെ കരിയറിലെ ആദ്യ  അന്തരാഷ്ട്ര സെഞ്ചുറി സ്വന്തമാക്കി. ഗില്ലിനെ പുറമെ ഇഷാൻ കിഷൻ അർധ സെഞ്ചുറി എടുത്ത് പുറത്താകുകയും ചെയ്തു. രണ്ട് സിക്ലറുകൾ നേടി സഞ്ജു സാംസണിന്റെ പ്രകടനം 15 റൺസിൽ ഒതുങ്ങുകയും ചെയ്തു.


ALSO READ : "മലയാളിയായതിൽ അഭിമാനം....എല്ലാവരും ചേട്ടാ..ചേട്ടാ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം" ടീമിലെ സാന്നിധ്യം ഉറപ്പിക്കാൻ സഞ്ജു സാംസൺ


ആഫ്രിക്കൻ ടീമിനായി ബ്രാഡ് ഇവൻസ് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. പത്ത് ഓവറിൽ 54 റൺസ് വിട്ടു കൊടുത്താണ് ഇവൻസിന്റെ അഞ്ച് വിക്കറ്റ് നേട്ടം. വിക്ടർ ന്യായുച്ചിയും ലൂക്ക് ജോങ്വെയും ഓരോ വിക്കറ്റുകൾ വീതം നേടി. 


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്വോ ടീം കഴിഞ്ഞ മത്സരങ്ങളിലെ ആദ്യം തന്നെ പതറുകയായിരുന്നു. ചെറിയ സ്കോറിന്റെ ടീമിന്റെ ഇന്നിങ്സ് അവസാനിക്കുമെന്ന് കരുതിയ നേരത്താണ് സീൻ വില്യംസും റാസും ചേർന്ന് മെല്ലെ ആഫ്രിക്കൻ ടീമിന്റെ സ്കോർ മെല്ലെ ഉയർത്തിയത്. ഒരു സമയം റാസാ സിംബാബ്വെയ്ക്ക് വിജയ പ്രതീക്ഷ നൽകുകയും ചെയ്തു. 95 പന്ത് നേരിട്ട് 115 റൺസെടുത്താൻ റാസാ പുറത്താകുന്നത്. ഇതോടെ സിംബാബ്വെയുടെ വിജയ പ്രതീക്ഷ അവസാനിക്കുകയും ചെയ്തു. ഇന്ത്യൻ വംശജനായ ആഫ്രിക്കൻ താരത്തിന്റെ കരിയറിൽ അഞ്ചാമത്തെ ഏകദിന സെഞ്ചുറിയാണ്. 


ALSO READ : Chahal-Dhanasree : ക്രിക്കറ്റ് താരം ചഹലും ഇൻഫ്ലുവൻസർ ധനശ്രീയും തമ്മിൽ വേർപിരിയുന്നു? വാർത്തകളോട് പ്രതികരിച്ച് ധനശ്രീ


ഇന്ത്യക്കായി ആവേഷ് ഖാൻ മൂന്ന് വിക്കറ്റ് നേടി. ദീപക് ചഹറും കുൽദീപ് യാദവും, അക്സർ പട്ടേലും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി. ഷാർദുൽ താക്കൂറിനാണ് മറ്റൊരു വിക്കറ്റ്. സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലാണ് മാൻ ഓഫ് ദി മാച്ചും പരമ്പരയിലെ താരവും. ഇനി ഏഷ്യ കപ്പാണ് ഇന്ത്യ ടീമിനുള്ള അടുത്ത മത്സരം. ഓഗസ്റ്റ് 28ന് ബദ്ധവൈരികളായ പാകിസ്ഥാനെതിരെയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.