ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നിർണായകമായ രണ്ടാം ഏകദിനം ഇന്ന്. ജയത്തോടെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യയും തിരിച്ചുവരവിനായി ഓസ്ട്രേലിയയും ഇറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. വിശാഖപട്ടണത്ത് ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുംബൈയിൽ നടന്ന ആദ്യ മത്സരത്തിലെ തകർപ്പൻ ജയം നൽകിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ മത്സരത്തിൽ നിന്ന് വിട്ട് നിന്ന നായകൻ രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തും. കെ.എൽ രാഹുലിൻ്റെയും രവീന്ദ്ര ജഡേജയുടെയും മികച്ച പ്രകടനമാണ് ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തുണയായത്. 189 റൺസ് വിജയലക്ഷ്യവുമായി ചേസിംഗിനിറങ്ങിയ ഇന്ത്യയുടെ മുൻ നിര വിക്കറ്റുകൾ നേരത്തെ വീണതോടെ ക്രീസിലെത്തിയ രാഹുൽ 75 റൺസുമായി പുറത്താകാതെ നിന്നു. 45 റൺസുമായി പുറത്താകാതെ നിന്ന ജഡേജ രാഹുലിന് ഉറച്ച പിന്തുണ നൽകി. ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയ ജഡേജയായിരുന്നു കളിയിലെ താരം. 


ALSO READ: ഐഎസ്എൽ കിരീടം എടികെ മോഹൻ ബ​ഗാന്; വിജയം പെനാൽറ്റി ഷൂട്ടൗട്ടിൽ


അവസാന മൂന്ന് മത്സരങ്ങളിലെ ശരാശരി സ്കോർ 324 ആണെന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ വാങ്കെഡിയിൽ റൺസ് ഒഴുകുമെന്നായിരുന്നു പ്രതീക്ഷ. ഇതോടെ ടോസ് നേടിയ ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യാനാണ് തീരുമാനിച്ചത്.  മിച്ചൽ മാർഷിൻറെ വെടിക്കെട്ട് ബാറ്റിംഗ് വാങ്കഡെയുടെ വിശ്വാസ്യത കാക്കുമെന്ന് തോന്നിച്ചെങ്കിലും മറ്റുള്ളവരെല്ലാം അതിവേഗം കൂടാരം കയറിയതോടെ ഓസീസ് ഇന്നിംഗ്സ് 188 റൺസിൽ അവസാനിച്ചു. 65 പന്തുകളിൽ 81 റൺസ് നേടിയ മാർഷായിരുന്നു ഓസീസിൻ്റെ ടോപ് സ്കോറർ. 


റൺസ് ചേസിംഗിന് പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിര 189 റൺസ് വിജയലക്ഷ്യം നിസാരമായി മറികടക്കുമെന്ന് പ്രതീക്ഷിച്ചവരെ അമ്പരപ്പിച്ചു കൊണ്ട് മിച്ചൽ സ്റ്റാർക്ക് തിരിച്ചടിച്ചു. വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവരെ സ്റ്റാർക്ക് മടക്കി അയച്ചു. ഇഷൻ കിഷൻ മാർക്കസ് സ്റ്റോയിനിസിൻറെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. നാല് മുൻ നിര വിക്കറ്റുകൾ വീണതോടെ അപകടം മണത്ത ഇന്ത്യയെ രാഹുലിൻ്റെ പക്വതയാർന്ന പ്രകടനമാണ് രക്ഷിച്ചത്. 


അതേസമയം, ആന്ധ്രാപ്രദേശിൻ്റെ തീരപ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. രണ്ടാം മത്സരത്തിന് വേദിയാകുന്ന വിശാഖപട്ടണം തീരദേശ മേഖലയാണ്. പകൽ സമയത്ത് വിശാഖപട്ടണത്തിൽ ഇടിവെട്ടോട് കൂടിയ മഴ പെയ്യുമെന്ന പ്രവചനം ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. മഴ കാരണം മത്സരം ഉപേക്ഷിക്കുകയാണെങ്കിൽ ബോർഡർ ഗവാസ്കർ ട്രോഫിയ്ക്ക് പിന്നാലെ ഏകദിന പരമ്പര സ്വന്തമാക്കാനുള്ള അവസരവും ഓസ്ട്രേലിയയ്ക്ക് നഷ്ടമാകും. അങ്ങനെയെങ്കിൽ മാർച്ച് 22ന് ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് 2-0ന് പരമ്പര സ്വന്തമാക്കാം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.