World Chess Olympiad: ഇത് ചരിത്ര വിജയം! ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം
ഹംഗറിയിലെ ബുദാപെസ്റ്റിൽ നടക്കുന്ന ചെസ് ഒളിംപ്യാഡിലാണ് ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യ ജേതാക്കളായത്.
ലോക ചെസ് ഒളിംപ്യാഡിൽ വിജയകൊടി പാറിച്ച് ഇന്ത്യ. ഇരട്ട സ്വർണ നേട്ടത്തോടെ ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യ ചരിത്രം കുറിച്ചു. ഹംഗറിയിലെ ബുദാപെസ്റ്റിൽ നടക്കുന്ന ചെസ് ഒളിംപ്യാഡിലാണ് ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യ സ്വർണം നേടിയത്. ഇരു വിഭാഗങ്ങളിലും ഇന്ത്യ ജേതാക്കളാകുന്നത് ഇതാദ്യമായാണ്.
അവസാന റൗണ്ടിൽ സ്ലൊവേനിയയെ തോൽപ്പിച്ച് ഓപ്പൺ വിഭാഗം മുന്നേറിയപ്പോൾ അസർബൈജാനെ തോൽപ്പിച്ച് വനിതാ വിഭാഗം മികവ് കാട്ടി. ഓപ്പൺ വിഭാഗത്തിൽ 11 റൗണ്ടിൽ 21 പോയിന്റും വനിതാ വിഭാഗത്തിൽ 3.5-0.5 സ്കോർ നേടിയുമാണ് ഇന്ത്യ ജേതാക്കളായത്.
Read Also: ഷിരൂരിൽ ഇന്നും തിരച്ചിൽ; അസ്ഥി കണ്ടെത്തിയ ഭാഗത്ത് കൂടുതൽ പരിശോധന നടത്തും!
ശനിയാഴ്ച പത്താം റൗണ്ട് കഴിഞ്ഞപ്പോൾ തന്നെ ഇന്ത്യ സ്വർണം നേടുമെന്ന പ്രതീക്ഷയിലായിരുന്നു. ഓപ്പൺ വിഭാഗത്തിൽ ലോക മൂന്നാം നമ്പർ താരം അർജുൻ എരിഗാസി സ്ലൊവേനിയൻ താരം യാൻ സുബെൽജിനെ തോൽപ്പിച്ചതോടെ സ്വർണം ഉറപ്പിച്ചു. ഡി. ഗുകേഷ് വ്ലാഡിമിർ ഫെഡോസീവിനെതിരെയും ആർ പ്രഗ്നാനന്ദ ആന്റൺ ഡെംചെങ്കോയ്ക്കെതിരെയും വിജയം നേടി.
വനിതാ വിഭാഗത്തിൽ ഡി.ഹരിക, ആർ.വൈശാലി, ദിവ്യ ദേശ്മുഖ്, വന്തിക അഗർവാൾ, താനിയ സച്ച്ദേവ്, അഭിജിത്ത് കുന്തെ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യയ്ക്ക് വിജയം നേടിതന്നത്. ഡി.ഹരിക, വന്തിക, ദിവ്യ ദേശ്മുഖ് ജയിച്ച് കയറിയപ്പോൾ ആർ.വൈശാലി സമനില പിടിച്ചു.
ഓപ്പൺ വിഭാഗത്തിൽ എട്ടു വിജയങ്ങളുമായി കുതിച്ച ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഉസ്ബെക്കിസ്ഥാനോടാണ് ആദ്യമായി സമനില വഴങ്ങിയത്. ടോപ് സീഡായ യുഎസിനെ അട്ടിമറിച്ച് വീണ്ടും വിജയവഴിയിലെത്തി. ഒടുവിൽ സ്ലൊവേനിയയെ തോൽപ്പിച്ച് ചരിത്രനേട്ടവും. 2022, 2014 ചെസ് ഒളിംപ്യാഡുകളിലെ വെങ്കല നേട്ടമായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.