Krunal Pandya Covid: ക്രുണാൽ പാണ്ഡ്യക്ക് കോവിഡ്, ഇന്ത്യ-ശ്രീലങ്ക ട്വിൻറി-20 മാറ്റി
ഇന്ത്യൻ സമയം രാത്രി എട്ടുമണിക്കായിരുന്നു മാച്ച് നിശ്ചയിച്ചിരുന്നത്.
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ക്രുണാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥീരീകരിച്ചു. ഇതോടെ ഇന്നത്തെ ഇന്ത്യ-ശ്രീലങ്ക ട്വിൻറി-20 മാറ്റിവെച്ചു. ആദ്യ മത്സരത്തിൽ നിന്നുള്ള ജയം തുടരുകയായിരുന്നു ഇത്തവണ ഇന്ത്യയുടെ ലക്ഷ്യം. എന്നാൽ ക്രുണാൽ കോവിഡ് പോസിറ്റീവായതോടെ മത്സരങ്ങൾ വീണ്ടും പ്രതിസന്ധിയിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ക്രുണാൽ കളിച്ചിരുന്നു. ഇതോടെ സൂര്യകുമാർ യാദവ്,പ്രിഥ്വി ഷാ എന്നിവരടക്കം എട്ട് താരങ്ങൾ നിരീക്ഷണത്തിൽ പോവേണ്ടി വരും.
ഇന്ത്യൻ സമയം രാത്രി എട്ടുമണിക്കായിരുന്നു മാച്ച് നിശ്ചയിച്ചിരുന്നത്. ഇതോടെ ഇനി മാച്ച് നടക്കില്ല. ബാക്കിയുള്ള മുഴുവൻ താരങ്ങളും ക്വാറൻറെയിനിൽ പോവേണ്ടി വരും. ഇംഗ്ലണ്ട് പര്യടനത്തിനായി പൃഥ്വി ഷോയെയും സൂര്യകുമാർ യാദവിനെയും ബിസിസിഐ ലണ്ടനിലേക്ക് അയച്ചതോടെ മലയാളി താരം ദേവ്ദത്ത് പടിക്കലിന് ഇന്നത്തെ മാച്ചിൽ അരങ്ങേറ്റ സാധ്യതയുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA