ഏകദിന ക്രിക്കറ്റില്‍ പുറത്താകാത്ത ബാറ്റ്‌സ്മാനോ? കേള്‍ക്കുമ്പോള്‍ ഒരു അമ്പരപ്പൊക്കെ തോന്നുമെങ്കിലും സംഭവം സത്യമാണ്. പക്ഷേ, അത് ഒരാളല്ല എന്ന് മാത്രം. ചില ബാറ്റ്‌സ്മാന്‍മാര്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ പുറത്താകല്‍ എന്താണെന്ന് അറിഞ്ഞിട്ടില്ല. അവരില്‍ മൂന്ന് പേര്‍ ഇന്ത്യന്‍ താരങ്ങളാണെന്നതാണ് മറ്റൊരു സവിശേഷത. അവര്‍ ആരൊക്കെയാണെന്ന് നോക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

1. സൗരഭ് തിവാരി


ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ബാറ്റ്സ്മാൻ സൗരഭ് തിവാരിയെ പുറത്താക്കാൻ ലോകത്തിലെ ഒരു ബൗളർക്കും കഴിഞ്ഞിട്ടില്ല. മൂന്ന് ഏകദിന മത്സരങ്ങളിൽ മാത്രം ഇന്ത്യൻ ജഴസിയണിഞ്ഞ സൗരഭ് രണ്ട് ഇന്നിംഗ്‌സുകളിൽ മാത്രമേ ബാറ്റ് ചെയ്‌തിട്ടുള്ളൂ. ഈ രണ്ട് ഇന്നിംഗ്സുകളിലും സൗരഭ് തിവാരി പുറത്താകാതെ നിന്നു. എന്നാൽ സൗരഭിന് ഇന്ത്യൻ ടീമിൽ പിന്നീട് ഇടം കിട്ടിയില്ല.


ALSO READ: ഇന്ത്യൻ ബാറ്റിം​ഗ് നിര കളി മറന്നു; ടി20 പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ്


അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ സൗരഭ് തിവാരി മഹേന്ദ്ര സിം​ഗ് ധോണിയുടെ പിൻ​ഗാമിയായാണ് വിശേഷിക്കപ്പെട്ടത്. ധോണിയുടേത് പോലെ തന്നെയുള്ള നീളൻ മുടിയായിരുന്നു ഇതിന് കാരണം. ഐപിഎല്ലിൽ തകർപ്പൻ പ്രകടനം നടത്തിയാണ് സൗരഭ് തിവാരി ഇന്ത്യയിൽ ടീമിൽ എത്തിയത്. 2010ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു തിവാരിയുടെ ഏകദിന അരങ്ങേറ്റം. 


2008ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ സൗരഭ് തിവാരിയുണ്ടായിരുന്നു. എന്നാല്‍ ഐപിഎല്ലിന്റെ മൂന്നാം എഡിഷനിലെ തിവാരിയുടെ പ്രകടനമാണ് അദ്ദേഹത്തെ സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി 16 മത്സരങ്ങള്‍ കളിച്ച തിവാരി 419 റണ്‍സാണ് അടിച്ചുകൂട്ടിയത്.


2. ഫായിസ് ഫസൽ


ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിന്റെ ചുവടുപറ്റി ഇന്ത്യൻ ടീമിലെത്തിയ താരമാണ് ഫായിസ് ഫസൽ. എന്നാൽ, ഇന്ത്യയ്ക്ക് വേണ്ടി ഒരേയൊരു ഏകദിന മത്സരം മാത്രമേ ഫാസിയ് കളിച്ചിട്ടുള്ളൂ. 2016ൽ സിംബാബ്വെയ്ക്ക് എതിരെയായിരുന്നു ഫായിസിന്റെ അരങ്ങേറ്റം. ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ അർദ്ധ സെഞ്ച്വറി നേടാനും ഫായിസ് ഫസലിന് കഴിഞ്ഞിരുന്നു. അരങ്ങേറ്റ മത്സരത്തിൽ പുറത്താകാതെ 55 റൺസ് നേടിയ ഫായിസിന് പിന്നീട് ടീമിൽ ഇടം ലഭിച്ചില്ല. 


3. ഭരത് റെഡ്ഡി


ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് അത്ര പരിചിതമല്ലാത്ത പേരാണ് ഭരത് റെഡ്ഡി. ഇന്ത്യയ്ക്ക് വേണ്ടി വെറും 3 ഏകദിന മത്സരങ്ങളിൽ മാത്രമാണ് ഭരത് റെഡ്ഡി കളിച്ചത്. 1978 മുതൽ 1981 വരെ ഇന്ത്യൻ ടീമിലുണ്ടായിരുന്ന ഭരത് റെഡ്ഡിയ്ക്ക് രണ്ട് ഇന്നിം​ഗ്സുകളിൽ മാത്രമാണ് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത്. രണ്ട് ഇന്നിം​ഗുകളിലും അദ്ദേഹം പുറത്താകാതെ നിന്നു. പിന്നീട് ഒരിക്കലും ഭരത് റെഡ്ഡിയ്ക്ക് ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചില്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.