ഓസ്‌ട്രേലിയയിലെ ദി വോയ്സ് എന്ന ലോകപ്രശസ്ത റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധ നേടിയ മലയാളി ഗായികയായ ജാനകി ഈശ്വര്‍ ലോകകപ്പ് ഫൈനൽ വേദിയിൽ പാടാൻ ഒരുങ്ങുകയാണ്. നവംബർ 13 ഞായറാഴ്ച്ചയാണ് മെൽബൺ ക്രിക്കറ്റ് ​ഗ്രൗണ്ടിൽ ട്വന്റി 20 ലോകകപ്പ് ഫൈനൽ നടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സരത്തിന് മുൻപ് ഓസ്ട്രേലിയയിലെ പ്രശസ്ത റോക്ക് ബാൻഡായ ഐസ് ഹൗസ് വേദിയിൽ പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഇവർക്കൊപ്പമാണ് 13 കാരിയായ ജാനകി ​ഗാനം ആലപിക്കുന്നത്. ദി വോയ്‌സ് എന്ന റിയാലിറ്റി ഷോയുടെ ഓഡിഷന്‍ റൗണ്ടില്‍ അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ ബില്ലി എല്ലിഷിന്റെ ലൗവ്ലി എന്ന ഗാനം ആലപിച്ച ജാനകി ഏറെ ജനശ്രദ്ധ നേടിയിരുന്നു.


ALSO READ: Saturday Night Movie Teaser : ഫ്രീക്ക് ലുക്കിൽ നിവിൻ പോളിയും കൂട്ടരും; സാറ്റർഡേ നൈറ്റിന്റെ ടീസറെത്തി


ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയും ആദ്യ ഇന്ത്യന്‍ വംശജയുമായി ജാനകി മാറി. ദി വോയ്‌സ് എന്ന ഷോയുടെ പത്താം സീസണിലായിരുന്നു ജാനകി മത്സരിക്കാനെത്തിയത്. ഓസ്‌ട്രേലിയയില്‍ താമസമാക്കിയ കോഴിക്കോട് കക്കോടി സ്വദേശികളായ അനൂപിന്റേയും ദിവ്യയുടേയും മകളാണ് ജാനകി.


എട്ടു വയസ്സുമുതലാണ് ജാനകി സം​ഗീതം അഭ്യസിച്ചു തുടങ്ങിയത്. സംഗീത പഠനത്തിനൊപ്പം ഗിറ്റാര്‍, വയലിന്‍ തുടങ്ങിയ ഉപകരണങ്ങളും പരിശീലിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള നിരവധി പ്രശസ്ത ഗാനങ്ങൾ  ജാനകി തന്റെ യൂട്യൂബ് ചാനല്‍ വഴി പ്രേക്ഷകരിലേക്ക്  എത്തിച്ചിരുന്നു. ഈയിടെയാണ് 'ക്ലൗണ്‍' എന്ന പേരില്‍ തന്റെ ആദ്യ ഗാനം പുറത്തിറങ്ങിയത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.