R Ashwin Retirement: ആർ അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു; പ്രഖ്യാപനം ഓസ്ട്രേലിയയിലെ പരമ്പരയ്ക്കിടെ
R Ashwin Retirement: ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഏഴാമനാണ് രവിചന്ദർ അശ്വിൻ.
ഇന്ത്യൻ സ്പിന്നർ രവിചന്ദർ അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഓസ്ട്രേലിയയിലെ പരമ്പരയ്ക്കിടെയാണ് അശ്വിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെയാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം. ഇന്ന് സമാപിച്ച മത്സരത്തിൽ അശ്വിൻ കളിച്ചിരുന്നില്ല. അഡ്‍ലെയ്ഡിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ താരം കളിച്ചിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് അശ്വിൻ സ്വന്തമാക്കി. അശ്വിന്റെ പടിയിറക്കം. 106 ടെസ്റ്റുകളിൽ നിന്ന് 537 വിക്കറ്റ് നേടിയിട്ടുണ്ട്. 116 ഏകദിനത്തിൽ 156 വിക്കറ്റും, 65 ടി20യിൽ 72 വിക്കറ്റും നേടി. ടെസ്റ്റിൽ 6 സെഞ്ചുറികൾ നേടിയിട്ടുണ്ട്. ആകെ 3503 റൺസുമായാണ് അശ്വിന്റെ പടിയിറക്കം. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച വിക്കറ്റ് നേടുന്നവരിൽ ഏഴാമനാണ് അശ്വിൻ.
2010 ജൂണിലാണ് അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയത്. 2011ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു അശ്വിൻ. ടി20 ടൂർണമെൻ്റുകളിൽ അശ്വിൻ തുടരും. കൂടാതെ ഐപിഎൽ 2025 ൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമാകുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.