ICC Awards : ഷോട്ട് ഫോർമാറ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ തന്നെ മുഖമായി മാറിയ സൂര്യകുമാർ യാദവിനെ ഐസിസിയുടെ മികച്ച ടി20 പുരുഷ താരമായി തിരഞ്ഞെടുത്തു. ട്വന്റി 20യിൽ തന്റേതായ ശൈലിയിൽ റിക്കോർഡുകൾ സ്ഥാപിച്ച താരത്തിന് 2022 ഒരു പ്രധാന വർഷമായിരുന്നു. ഒരു വർഷത്തിനുള്ളിൽ ടി20 ഫോർമാറ്റിൽ 1000 റൺസെടുക്കന്ന രണ്ടാമത്തെ താരമായി മാറിയിരുന്നു സൂര്യകുമാർ യാദവ് 2022ൽ. 



COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ ഒരു കലണ്ടർ വർഷത്തിൽ ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവും കൂടിയാണ് എസ്കെവൈ. 187.43 സട്രൈക്ക് റേറ്റിൽ 1164 റൺസാണ് 2022 കലണ്ടർ വർഷത്തിൽ സൂര്യകുമാർ ഇന്ത്യക്ക് വേണ്ടി അടിച്ചെടുത്തത്. ഇന്ത്യക്ക് താരം ഇതുവരെ ടി20 ഫോർമാറ്റിൽ രണ്ട് സെഞ്ചുറിയുടെ 9 അർധ സെഞ്ചുറിയുമാണ് ഇതിനോടകം സ്വന്തമാക്കിട്ടുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ