ISL Updates 2024 : അഡ്രിയാൻ ലൂണയും വിശ്രമത്തിൽ രണ്ടാം പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിനെ സഹായിക്കുന്നതാര്?
Indian Super League 2024 Updates: ബ്ലാസ്റ്റേഴ്സ് ആകട്ടെ ഐഎസ്എല്ലിൽ മികച്ച ഫോം കണ്ടെത്തിയിരുന്നെങ്കിലും സൂപ്പർ കപ്പിൽ ജംഷഡ്പൂർ എഫ്സിയോടും നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നോടും ദയനീയ പരാജയം ഏറ്റു പുറത്തകേണ്ടി വന്നു.
ഐ എസ്എൽ-10 സീസൺ ആദ്യ പകുതി അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് . രണ്ടാം പകുതി തുടങ്ങുമ്പോൾ ആദ്യ മത്സരത്തിൽ ശക്തരായ ഒഡിഷ എഫ്സിക്ക് എതിരെയാണ് ബ്ലാസ്റ്റേഴ്സിൻറെ മത്സരം. കൊച്ചിയിൽ വെച്ച് ആദ്യ മത്സരം 2- 1 ന് വിജയിച്ചത് ടീമിന് ആത്മവിശ്വാസം നൽകുന്നതാണ്.
ലെബോറയുടെ കീഴിൽ ഒഡിഷ ഐ എസ് എൽ ലും, സൂപ്പർ കപ്പിലും മികച്ച ഫോമിലാണ് . സൂപ്പർ കപ്പ് ഫൈനലിൽ ഈസ്റ്റ് ബംഗാളിനോട് തോൽവി രുചിക്കേണ്ടി വന്നെങ്കിലും റോയ് കൃഷ്ണ, ഡീഗോ മൗറീഷ്യോ, അഹമ്മദ് ജഹൂഹ്, മൗർതാഡ ഫാൾ തുടങ്ങിയ വിദേശ നിരയും ഇന്ത്യൻ താരങ്ങളും മികച്ച ഫോമിൽ തുടരുന്നത് ഒഡിഷക്ക് കരുത്ത് പകരുന്നു.
ഇതോടൊപ്പം ഐഎസ്എല്ലിൽ തന്നെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ ലെബോറാ കൂടി ചേരുമ്പോൾ ബ്ലാസ്റ്റേഴ്സ്നു ശക്തരായ എതിരാളികളെ പ്രതീക്ഷിക്കാം. ബ്ലാസ്റ്റേഴ്സ് ആകട്ടെ ഐഎസ്എല്ലിൽ മികച്ച ഫോം കണ്ടെത്തിയിരുന്നെങ്കിലും സൂപ്പർ കപ്പിൽ ജംഷഡ്പൂർ എഫ്സിയോടും നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നോടും ദയനീയ പരാജയം ഏറ്റു പുറത്തകേണ്ടി വന്നു.
ഇതോടൊപ്പം തന്നെ ടീമിനെ വിടാതെ പിന്തുടരുന്ന പ്ലയേഴ്‌സിൻ്റെ പരിക്കും ഇവാൻ ആശാന് (ബ്ലാസ്റ്റേഴ്സ് കോച്ച്) തല വേദന സൃഷ്ടിക്കും എന്നതിൽ സംശയമില്ല. സീസൺ തുടങ്ങുന്നതിനു മുൻപേ തന്നെ ജോഷ്വാ സെട്ടിരിയോയെ ബ്ലാസ്റ്റേഴ്സിന് നഷ്ടമായി. പിന്നിട് പരിക്കുകളുടെ ഘോഷയാത്ര തന്നെ ആയിരുന്നു. വളരെ പ്രതീക്ഷയോടെ സൈൻ ചെയ്ത ഐബൻഭ ഡോഹ്ലിംഗ്, വിശ്വസ്തനായ മിഡ്ഫീൽഡർ ജീക്‌സൺ, മലയാളി താരം വിപിൻ, ജീക്സൺ സിങിന് പകരം
കൊണ്ടുവന്ന ഫ്രെഡി ലല്ലാവ്മ, ടീമിൻറെ നെടും തൂണും ക്യാപ്റ്റ്നും ആയാ അഡ്രിയാൻ ലൂണ തുടങ്ങിയവരെല്ലാം വിശ്രമത്തിലാണ്.
ആദ്യം ഫോമിൽ അല്ലാതെ വലിയ തോതിൽ വിമർശനം ഏറ്റുവാങ്ങിയ ക്വാമി പെപ്ര മികച്ച ഫോമിലേക്ക് എത്തിയിട്ടും സീസണിൽ പുറത്താകേണ്ടി വന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിൻറെ യുവതാരങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരുന്നത്. ഇവാൻ ആശാനും സർവ്വോപരി മഞ്ഞപ്പട ആരാധകർക്കും ആശ്വാസം നൽകുന്നുണ്ട്. ഫെബ്രുവരി 2-ന് ഒഡീഷ കലിംഗ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30-ക്കാണ് മാച്ച്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.