ലൈംഗിക പീഡനം ഒഴിവാക്കാന്‍ ഇന്ത്യന്‍ വനിതാ ഫുട്ബാള്‍ താരങ്ങള്‍ ലെസ്ബിയന്‍ ആയി നടിക്കേണ്ടിവരുന്നുവെന്ന് വെളിപ്പെടുത്തല്‍
ലൈംഗിക പീഡനം ഒഴിവാക്കാന്‍ വനിതാ ഫുട്ബാള്‍ താരങ്ങള്‍ ലെസ്ബിയന്‍ ആയി നടിക്കേണ്ടിവരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ വനിതാ ഫുട്ബാള്‍ ടീം ക്യാപ്ടന്റെ വെളിപ്പെടുത്തല്‍ . ദേശീയ വനിതാ ഫുട്ബാള്‍ ക്യാപ്റ്റന്‍ ആയിരുന്ന സോനാ ചൗധരി.ഈയിടെ പുറത്തിറക്കിയ "ഗെയിം ഇന്‍ ഗെയിം" എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കോച്ചും സെക്രട്ടറിയും കളിക്കാരെ പല തരത്തിലുള്ള "ഒത്തുതീര്‍പ്പുകള്‍ക്കും" നിര്‍ബന്ധിക്കാറുണ്ട് എന്നും പുസ്തകത്തില്‍ അവര്‍ പറയുന്നു
ബലാല്‍സംഗം ചെയ്യപ്പെടുമെന്ന് ഭയമുള്ളതിനാല്‍ ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ താരങ്ങള്‍ സ്വവര്‍ഗ്ഗ പങ്കാളികള്‍ ആയി അഭിനയിക്കാറുണ്ട്."ഒരു ഒഫീഷ്യലും ഞങ്ങളെ ബലാല്‍സംഗം ചെയ്യില്ലെന്ന് ഉറപ്പ് വരുത്താന്‍ പെണ്‍കുട്ടികള്‍ എല്ലാവരും പരസ്പരം പങ്കാളികള്‍ ആയി അഭിനയിക്കും .അങ്ങനെ കണ്ടാല്‍ ലെസ്ബിയന്‍ ആണെന്ന് അവര്‍ തെറ്റിദ്ധരിച്ചു കൊള്ളും" സോന വെളിപ്പെടുത്തുന്നു.സംസ്ഥാന തലം മുതല്‍ ദേശീയ തലം വരെ വനിതാ താരങ്ങള്‍ ഒഫീഷ്യലുകളുമായി "ഒത്തുതീര്‍പ്പുകള്‍ക്കായി" മാനസികമായ പല പീഡനനങ്ങള്‍ക്കും വിധേയമാകാറുണ്ട്.അവര്‍ കൂട്ടി ചേര്‍ത്തു.അതേ സമയം തങ്ങള്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ ഗ്രൌണ്ട് അനുവദിച്ച ഹരിയാന പോലീസിനെ അവര്‍ പുസ്തകത്തില്‍ പുകഴ്തുന്നുമുണ്ട്.
ഹരിയാനക്കാരിയായ സോന ചൗധരി 1994 ലാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്.ഹരിയാനയുടെ ഏറ്റവും മികച്ച വനിതാ താരമായിരുന്ന അവര്‍ഐ 1995 ല്‍ കളിക്കാരുമായുള്ള ചില രാഷ്ട്രീയ ഇടപെടല്‍ മൂലം ഉത്തര്‍ പ്രദേശിലേക്ക് മാറിയ അവര്‍ അവിടെയാണ് താമസം.അതേ വര്‍ഷം തന്നെ ഇന്ത്യന്‍ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ട സോന ചൗധരി പിറ്റേ വര്‍ഷം ഇന്ത്യന്‍ ദേശീയ വനിതാ ടീമിന്റെ ക്യാപ്ടനായി. 1998 ല്‍ കാല്‍ക്കുഴക്കേറ്റ പരിക്ക് മൂലം കരിയര്‍ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു.