ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡോടെ ആറാം സ്വര്‍ണം നേടി മേരി കോം.


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂഡല്‍ഹി: ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം രചിച്ച് ഇന്ത്യയുടെ മേരി കോം. 48 കിലോഗ്രാം വിഭാഗത്തിൽ യുക്രൈയ്ന്‍റെ ഹന്ന ഒഖോട്ടയെ തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ 6  സ്വര്‍ണം നേടുന്ന ആദ്യ വനിത താരമാണ് മേരികോം.


ഇതോടെ ക്യൂബന്‍ ഇതിഹാസ താരം ഫെലിക്സ് സാവോന്‍റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് മേരി കോം.


രോമാഞ്ചജനകമായ മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മേരി കോം എതിരാളിയെ തറപറ്റിച്ചത്. 


വ്യാഴാഴ്ച നടന്ന സെമി പോരാട്ടത്തിൽ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോൽപ്പിച്ചാണ് മേരി കോം ഫൈനലിൽ കടന്നത്. മേരി കോമിന്‍റെ സ്വർണ നേട്ടത്തോടെ ഈ വർഷത്തെ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം മൂന്നായി. മേരി കോമിന്‍റെ സ്വർണത്തിനു പുറമെ സെമിഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യൻ താരങ്ങൾ സിമ്രൻജിത് കൗറും ലോവ്‌ലിന ബോർഗോഹെയ്നും വെങ്കലം നേടിയിരുന്നു.