Archana Kamath: സ്പോർട്സ് ഒരു ഉപജീവനമാർഗമല്ലേ? ചോദ്യമുയർത്തി അർച്ചന കാമത്തിന്റെ പിന്മാറ്റം
ടേബിൾ ടെന്നീസ് ഉപേക്ഷിച്ച് വിദേശത്ത് പഠനം തുടരാനുള്ള താരത്തിൻ്റെ തീരുമാനം ഉപജീവന മാർഗമായി കായികത്തെ കാണാൻ കഴിയില്ലേ എന്ന ചോദ്യത്തിലേക്കാണ് നയിക്കുന്നത്.
ഒളിമ്പിക്സ് താരം അർച്ചന കാമത്ത് ടേബിൾ ടെന്നീസ് ഉപേക്ഷിച്ചതായി റിപ്പോർട്ട്. സ്പോർട്സ് ഉപേക്ഷിച്ച് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം. ഭാവിയെ പറ്റിയുള്ള ആശങ്കയാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വിവരം.
ലോക ഒന്നാം നമ്പർ താരം സൺ യിങ്‌ഷയെ തോൽപ്പിച്ച് ഫോമിലായിരുന്ന അയ്‌ഹിക മുഖർജിയെ പിന്തള്ളിയാണ് അർച്ചനയെ ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുത്തത്. തുടർന്ന് അർച്ചനയുടെ യോഗ്യതയെ ചോദ്യം ചെയ്ത് കൊണ്ടുള്ള നിരവധി പരാമർശങ്ങൾ ഉണ്ടായി. ഇതെല്ലാം മറികടന്ന് ഗെയിംസിൽ ഉടനീളം മികച്ച പ്രകടനമാണ് അർച്ചന കാഴ്ച വച്ചത്. ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ചരിത്ര നേട്ടം സ്വന്തമാക്കാൻ അർച്ചന ഉൾപ്പെടുന്ന മൂന്നംഗ സംഘത്തിന് കഴിഞ്ഞിരുന്നു.
2028ലെ ഒളിമ്പിക്സിൽ മെഡൽ നേടുമോ എന്ന കാര്യത്തിൽ താാരത്തിന് ആശങ്കയുണ്ടായിരുന്നതായി പരിശീലകൻ അൻഷുൽ ഗാർഗ് മാധ്യമങ്ങളോട് പറഞ്ഞു. '' വരും മത്സരങ്ങളില്‍ മെഡല്‍ നേടുവാന്‍ തനിക്ക് കഴിയുമോ എന്ന് അർച്ചന ചോദിച്ചിരുന്നു. ലോക റാങ്കിങ്ങിൽ അർച്ചനയുടെ സ്ഥാനം നൂറിനും പിറകിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ അവൾ വളരെയധികം മെച്ചപ്പെട്ടുവെങ്കിലും ഭാവിയിൽ കഠിനധ്വാനം ചെയ്യേണ്ടി വരുമെന്നായിരുന്നു തന്റെ മറുപടി.'' ഗാർഗ് പറഞ്ഞു.
Read Also: സംസ്ഥാനത്ത് ഇന്നും മഴ തുടരും; 3 ജില്ലകളിൽ യെല്ലോ അലർട്ട്!
അർച്ചനയുടെ തീരുമാനം ഒരു ഉപജീവന മാർഗമായി കായികത്തെ കാണാൻ കഴിയില്ലേ എന്ന ചോദ്യത്തിലേക്കാണ് നയിക്കുന്നത്.
മുൻനിര കളിക്കാർക്ക് വളരെയധികം പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും പുതിയ കളിക്കാരുടെ കാര്യം അങ്ങനെയല്ല എന്നാണ് ഗാർഗ് പറയുന്നത്. ''പരിശീലനത്തിൻ്റെയും ഉപകരണങ്ങളുടെയും കാര്യത്തിൽ അവർക്ക് പിന്തുണ ലഭിക്കും. പക്ഷേ ഒരു ഉപജീവനത്തിൻ്റെ കാര്യമോ? അത് ബുദ്ധിമുട്ടാണ്, അതിനാൽ അർച്ചനയുടെ തീരുമാനം മനസ്സിലാക്കാവുന്നതേയുള്ളൂ, ”ഗാർഗ് കൂട്ടിച്ചേർത്തു.
അതേസമയം കളിക്കാർക്ക് ടേബിൾ ടെന്നീസിനെ ഒരു കരിയറായി കാണാൻ കഴിയുന്ന ശക്തമായ സംവിധാനം ഇന്ത്യയിൽ സൃഷ്ടിക്കണമെന്ന് ദേശീയ പരിശീലകൻ മാസിമോ കോസ്റ്റാൻ്റിനി അഭിപ്രായപ്പെട്ടു.
Read Also: മുംബൈ-തിരുവനന്തപുരം വിമാനത്തിന് ബോംബ് ഭീഷണി; തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തി
എന്നാൽ ടേബിൾ ടെന്നീസിൽ മെച്ചപ്പെട്ട മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്ന് എട്ട് തവണ ദേശീയ ചാമ്പ്യനും നിലവിലെ ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയുമായ കമലേഷ് മേത്ത പറഞ്ഞു. “ടേബിൾ ടെന്നിസിന് ധാരാളം കോർപ്പറേറ്റ് പിന്തുണ ലഭിക്കുന്നു. പ്രൊഫഷണൽ സ്പോർട്സ് ഏജൻസികളും കളിക്കാർക്ക് പിന്തുണ നൽകുന്നുണ്ട്. കളിക്കാർക്ക് കായികരംഗത്ത് തുടരുന്നതിനുള്ള സംവിധാനം സൃഷ്ടിക്കാൻ സർക്കാരുമൊത്ത് ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. രാജ്യത്ത് ഉയർന്നുവരുന്ന പ്രൊഫഷണൽ അക്കാദമികളുടെ എണ്ണവും അന്താരാഷ്ട്ര വേദികളിലെ പ്രകടനങ്ങളും അതിന് തെളിവാണ്. ”അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.