ഐപിഎല്ലിൽ  ചെന്നൈ സൂപ്പർ കിങ്സ് ആദ്യം ക്യാപ്റ്റനാക്കാൻ ഉദ്ദേശിച്ചത് ധോണിയെയല്ല മറിച്ച് മറ്റൊരു താരമായ വീരേന്ദ്രർ സെവാഗിനെയായിരുന്നുവെന്ന് മുൻ താരത്തിന്റെ വെളിപ്പെടുത്തൽ.  


COMMERCIAL BREAK
SCROLL TO CONTINUE READING

മുൻ സിഎസ്കെ താരമായ സുബ്രഹ്മണ്യൻ ബദ്രിനാഥ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.   എന്നാൽ ഇതിനിടയിൽ സെവാഗ് ഡൽഹി ടീമിന്റെ ഐക്കൺ താരമാകാൻ തീരുമാനിച്ചതാണ് ഈ പ്ലാന് നടക്കാതെ പോയത്.  ശേഷമാണ് സൂപ്പർ കിങ്സ് ധോണിക്കായി ശ്രമം നടത്തിയതെന്നും തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ സുബ്രഹ്മണ്യൻ ബദ്രിനാഥ് വെളിപ്പെടുത്തിയിരുന്നു.  


Also read: 7 മാസത്തെ കാത്തിരിപ്പിനൊടുവില്‍ അവര്‍ കണ്ടുമുട്ടി, സാനിയയും മകനും ശുഐബിനെ കണ്ടത് ദുബൈയില്‍ വച്ച്‌!!


ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗ്യനായകനാണ് ധോണി എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ലായിരിക്കും.  മികച്ച നായകനാണ് ധോണി എന്ന് തെളിയിക്കുന്ന രീതിതന്നെയായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന്റെ പെർഫോമൻസും.  ധോണിയ്ക്ക് കീഴിൽ കളിച്ച എല്ലാ സീസണുകളിലും  ടീം  പ്ലേഓഫിൽ ഇടം നേടിയിരുന്നു.  


അഞ്ചു തവണ ഫൈനൽ കളിച്ചത്തിൽ മൂന്ന് തവണ ചെന്നൈ സൂപ്പർ കിങ്സ് ജേതാക്കളുമായി.  2008 ൽ ആറു കോടി രൂപയ്ക്കാണ്  ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് കൈക്കലാക്കിയത്.