രാജ്യാന്തര പാരാ ബാഡ്മിന്റന്‍: സ്വര്‍ണത്തിളക്കവുമായി കോഴിക്കോട്ടുകാരന്
19 രാജ്യങ്ങള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പില്‍ ആറു വിഭാഗങ്ങളിലായി 35 ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുത്തു
കോഴിക്കോട്: ഉഗാണ്ടയില്‍ നടക്കുന്ന രാജ്യാന്തര പാരാ ബാഡ്മിന്റന്‍ ചാംപ്യന്‍ ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി കേരള താരങ്ങള്‍ക്കു സ്വര്‍ണത്തിളക്കം. എസ് എച്ച് 6 ഡബിള്‍സ് വിഭാഗത്തില്‍ ഗോകുല്‍ ദാസിനും ആകാശ് എസ് മാധവനുമാണ് സ്വര്‍ണമെഡല്‍ ലഭിച്ചത്.എസ് എച്ച് 6 പുരുഷ വിഭാഗം സിംഗിള്‍സില്‍ ഗോകുല്‍ ദാസ് വെങ്കല മെഡലും നേടി.
19 രാജ്യങ്ങള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പില്‍ ആറു വിഭാഗങ്ങളിലായി 35 ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുത്തു.ഗോകുല്‍ ദാസ് ഒരു രാജ്യാന്തര മത്സരത്തില്‍ ആദ്യമായാണു സ്വര്‍ണമെഡല്‍ നേടുന്നത്. കോഴിക്കോട് രാമനാട്ടുകര അരീപ്പറമ്പ് വടക്കയില്‍ ഗോവിന്ദന്‍കുട്ടി-ഗിരിജ ദമ്പതികളുടെ മകനാണ്. ആകാശ് എസ് മാധവന്‍ മലപ്പുറം മേലാറ്റൂര്‍ സ്വദേശിയാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി
അപൂർവ റെക്കോർഡ് സ്വന്തമാക്കി പിഎസ്ജിയുടെ അർജന്റീന ഇതിഹാസം ലയണൽ മെസി. ഇവിടെയും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് മെസി പിന്തള്ളിയത്. പെനാൽറ്റി ഇല്ലാതെ കരിയറിൽ 672 ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് മെസി സ്വന്തം പേരിൽ ചേർത്തിരിക്കുന്നത്.
671 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് ആണ് മെസി ഇവിടെ മറികടന്നത്. റൊണാൾഡോയെക്കാൾ 150തിലധികം മത്സരം കുറച്ചു കളിച്ചാണ് മെസി നേട്ടത്തിലെത്തിയത്.കഴിഞ്ഞ ദിവസം ലിയോണിനെതിരായ പോരാട്ടത്തിൽ ഒരു ഗോൾ നേടിയാണ് അർജന്റീന താരം റെക്കോർഡ് സ്വന്തം പേരിലാക്കി. കളിയുടെ അഞ്ചാം മിനിറ്റിൽ നെയ്മർ- മെസി കൂട്ടുകെട്ടിൽ നിന്നായിരുന്നു ഗോളിന്റെ പിറവി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...