IPL 2021 Playoff : ധോണിയുടെ ഫിനിഷിങിൽ Chennai Super Kings ഐപിഎൽ ഫൈനലിൽ
Chennai Super Kings ആദ്യ ക്വാളിഫയർ മത്സരത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസിനെ (Delhi Capitals) നാല് വിക്കറ്റിന് തോൽപ്പിച്ചാണ് എം എസ് ധോണിയും സംഘവും ഐപിഎൽ 2021ന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
Dubai : IPL ചരിത്രത്തിൽ 14 സീസണുകളിൽ നിന്ന് 9-ാം ഫൈനലിലേക്ക് പ്രവേശിച്ച് ചെന്നൈ സൂപ്പർ കിങ്സ് (Chennai Super Kings). ആദ്യ ക്വാളിഫയർ മത്സരത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസിനെ (Delhi Capitals) നാല് വിക്കറ്റിന് തോൽപ്പിച്ചാണ് എം എസ് ധോണിയും സംഘവും ഐപിഎൽ 2021ന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
വിജയം കൈവിട്ട് പോകുമെന്ന് കരുതിയ നിമിഷത്തിൽ അവസാന ഓവറുകളിൽ ചെന്നൈ ക്യാപ്റ്റൻ എം.എസ് ധോണി നടത്തിയ പ്രകടനമാണ് സിഎസ്കെയ്ക്ക് ജയം സമ്മാനിച്ചത്. ധോണി 6 പന്തിൽ നിന്ന് 18 റൺസ് നേടി.
ALSO READ : IPL 2021 : ഇനി കൊട്ടികലാശം, ആരാകും ഐപിഎൽ 14-ാം സീസൺ കിരീടത്തിൽ മുത്തമിടുക?
ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഓപ്പണർ പൃഥ്വി ഷോയുടെയും നായകൻ റിഷഭ് പന്തിന്റെ പ്രകടനത്തിലാണ് 172 റൺസ് സ്വന്തമാക്കിയത്. ഇരുവരും അർധ സെഞ്ചുറി നേടുകയും ചെയ്തു. ഒരു ഘട്ടത്തിൽ 80ന് നാല് എന്ന് നിലയിൽ സമ്മർദത്തിലായ ഡൽഹിയെ പന്തും വെസ്റ്റ് ഇൻഡീസ് താരം ഷിമ്രോൺ ഹെത്മയറും ചേർന്നാണ് 150 കടത്തിയത്.
മറുപടി ബാറ്റിങിനിറങ്ങിയ ചെന്നൈയുടെ തുടക്കം പിഴക്കുകയായിരുന്നു. ഓപ്പണർ ഫാഫ് ഡുപ്ലസിസ് ആദ്യ ഓവറിൽ തന്നെ പുറത്തായത് സിഎസ്കെ സമ്മർദ്ദത്തിലാക്കി. എന്നാൽ വൺ ഡൗണായി എത്തിയ റോബിൻ ഉത്തപ്പയും യുവതാരം റുതുരാജ് ഗെയ്ക്വാദും ചേർന്ന് സൂപ്പർ കിങ്സിനെ ജയത്തിലേക്ക് നയിച്ചു. ഇരുവരും ചേർന്ന് 110 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു.
ALSO READ : IPL: മുംബൈ ഇന്ത്യൻസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്; മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് തിരിച്ചടി
എന്നാൽ 14-ാമത്തെ ഓവറിൽ ഉത്തപ്പ പുറത്തായതോടെ ചെന്നൈ വീണ്ടും സമ്മർദ്ദത്തിലായി. അടുത്തടുത്ത ഓവറുകളിലായി നാല് വിക്കറ്റുകളും കൂടി നഷ്ടമായതോടെ ഏഴാമനായി ഇറങ്ങിയ നായകൻ ധോണിയിലേക്ക് ഭാരമെത്തി. അതൊന്നും കണക്കിലെടുക്കാതെ താരം അവാസന ഓവറുകളിൽ വെറും ആറ് ബോളിൽ 18 നേടി ചെന്നെയെ ജയത്തിലേക്കെത്തിക്കുകയായിരുന്നു.
14 സീസണുകളിലായി ചെന്നൈയുടെ 9-ാമത്തെ ഐപിഎൽ ഫൈനൽ പ്രവേശനമാണിത്. അതിൽ മൂന്ന് തവണയാണ് ചെന്നൈ ഐപിഎൽ കിരീടത്തിൽ മുത്തിമിട്ടിരിക്കുന്നത്.
ALSO READ : Rajasthan vs Banglore: രാജസ്ഥാന് വീണ്ടും തോൽവി; പ്ലേ ഓഫ് സാധ്യതകൾ മങ്ങി
മത്സരത്തിൽ തോറ്റ് ഡൽഹിക്ക് ഇനിയും ഒരു ക്വാളിഫയർ മത്സരം കൂടിയുണ്ട്. നാളെ നടക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എലിമിനേറ്റർ പോരാട്ടത്തിലെ ജയിക്കുന്ന ടീമുമായിട്ടാണ് ഡൽഹി രണ്ടാമത്തെ ക്വാളിഫയർ കളിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...