Ipl 2021 Live update:പ്രായത്തെ അതിജീവിച്ച പ്രകടനം; 200 ന്റെ നിറവിൽ എം എസ്
പ്രായത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ചും പലതരം അഭിപ്രായങ്ങൾ ഉണ്ടെങ്കിലും 2008ലെ പ്രഥമ സീസൺമുതൽ സിഎസ്‌കെയുടെ നായകനായിരുന്ന ധോണി മൂന്ന് തവണയാണ് സിഎസ്‌കെയെ വിജയത്തിലെത്തിച്ചത്.
മുംബൈ: മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (Ipl 2021) തന്റെ 200ാമത് മത്സരവും പൂർത്തിയാക്കി ആരാധകരുടെ പ്രിയപ്പെട്ട സിഎസ്‌കെ നായകൻ എംഎസ് ധോണി. 200ാമത് മത്സരം വെറുതേയായില്ല. അതിശക്തരായ പഞ്ചാബ് കിങ്‌സിനെതിരെ 6 വിക്കറ്റിന്റെ ഗംഭീര വിജയമാണ് സിഎസ്കെ നേടിയത്.
പ്രായത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ചും പലതരം അഭിപ്രായങ്ങൾ ഉണ്ടെങ്കിലും 2008ലെ പ്രഥമ സീസൺമുതൽ സിഎസ്‌കെയുടെ നായകനായിരുന്ന ധോണി (Dhoni) മൂന്ന് തവണയാണ് സിഎസ്‌കെയെ വിജയത്തിലെത്തിച്ചത്. എന്നാൽ അവസാന സീസണിൽ സിഎസ്‌കെ പ്ലേ ഓഫിൽ എത്തിയിരുന്നില്ല. ഇപ്പോഴിതാ 200ാം മത്സരം പൂർത്തിയാക്കുന്നതിന്റെ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ധോണി.
എന്നാൽ ഓരോ ദിവസത്തിലെയും സാഹചര്യത്തിനനുസരിച്ച് അതിന്റെ സ്വഭാവം മാറുന്നു'-ധോണി പറഞ്ഞു. ഇന്ത്യയിലെ ആറ് വേദികളിലായാണ് ഇത്തവണ മത്സരം നടക്കുന്നത്. അതിനാൽത്തന്നെ ആർക്കും തട്ടകത്തിന്റെ ആധിപത്യമില്ല. മുംബൈ ഇന്ത്യൻസിന്റെ തട്ടകം ചെന്നൈയാണ്. ചെന്നൈയുടേത് മുംബൈയും.
ALSO READ : IPL 2021: ഒന്നും നോക്കാതെ Shubman Gill അടിച്ച് പറത്തി സിക്‌സർ, അന്തംവിട്ട് ആരാധകരും
കോവിഡ് (Covid) ശക്തമായ സാഹചര്യത്തിലാണ് ആറ് വേദികളിലേക്ക് ടൂർണമെന്റ് ചുരുക്കിയത്. ഇത്തവണയും കാണികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. തുടക്കം മുതൽ ഇന്നുവരെ സിഎസ്‌കെയ്ക്കുവേണ്ടി കളിക്കുന്ന രണ്ട് താരങ്ങൾ ധോണിയും സുരേഷ് റെയ്‌നയും മാത്രമാണ്. കഴിഞ്ഞ 13 സീസണിലായി 206 മത്സരങ്ങളിൽ നിന്ന് 4632 റൺസ് ധോണി നേടിയിട്ടുണ്ട്.
39കാരനായ ധോണി രണ്ട് ചാമ്ബ്യൻസ് ലീഗിലും സിഎസ്‌കെയെ ചാമ്ബ്യന്മാരാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണിയുടെ അവസാന ഐപിഎൽ സീസണാവും ഇതെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടെങ്കിലും ധോണി അടുത്ത സീസണിലും കളിക്കുമെന്നാണ് സിഎസ്‌കെ മാനേജ്‌മെന്റ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.