Sharjah : റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന് (Royal Challengers Banglore) കിരീടം നേടി കൊടുക്കാനുള്ള വിരാട് കോലിയുടെ അവസാന ശ്രമവും നടന്നില്ല. ഐപിഎൽ 2021 എലിമിനേറ്ററിൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആർസിബിക്ക് നാല് വിക്കറ്റിന് തോൽവി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സീസൺ അവസാനിക്കുന്നതോടെ ബാംഗ്ലൂരുവിന്റെ നായകൻ സ്ഥാനം ഒഴിയും വിരാട് കോലി നേരത്തെ അറിയിച്ചിരുന്നു. ഇതോടെ ആർസിബിക്കായി ഒരു ഐപിഎൽ കിരീട നേട്ടമെന്ന് കോലി സ്വപ്നം സ്വപനമായി തന്നെ നിലനിൽക്കും.


ALSO READ : IPL 2021 Playoff : ധോണിയുടെ ഫിനിഷിങിൽ Chennai Super Kings ഐപിഎൽ ഫൈനലിൽ


ശക്തമായ ബോളിങ് ആക്രമണമായിരുന്നു ഷാർജയിൽ കാണാനിടയായത്. 150 മുകളിൽ സ്കോർ ചെയ്ത പ്രതിരോധക്കാം എന്ന് കരുതിയാവാം കോലി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തത്. ഓപ്പണിങിൽ ദേവദത്ത് പടിക്കലും വിരാട് കോലിയും ചേർന്ന് മെല്ല മികച്ച തുടക്കം നൽകിയെങ്കിലും ആ പ്രകടനം ആദ്യ വിക്കറ്റിന് ശേഷം ഉണ്ടായില്ല. കൂടാതെ ബാംഗ്ലൂരുവിന്റെ ഇന്നിങ്സിൽ ഒരു സിക്സറും പിറന്നില്ല.


കെകെആറിനായി സുനിൽ നരേൻ നാല് വിക്കറ്റ് സ്വന്തമാക്കിയാണ് ബാംഗ്ലൂരുവിന്റെ ഇന്നിങ്സ് തകർത്തത്. യഥാർത്തിൽ നരേൻ തന്റെ ഓരോ ഓവറിൽ കുറഞ്ഞത് ഓരോ വിക്കറ്റുകൾ വീതം നേടി. നരേനെ കൂടാതെ ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റും നേടി.


ALSO READ : IPL 2021 : ഇനി കൊട്ടികലാശം, ആരാകും ഐപിഎൽ 14-ാം സീസൺ കിരീടത്തിൽ മുത്തമിടുക?


മറുപടി ബാറ്റിങിനിറങ്ങിയ കരുതലോടെ തന്നെയായിരുന്നു കൊൽക്കത്ത ബാറ്റ് വീശിയത്. എന്നാൽ ബോളിങ് പിച്ചിൽ കെകെആറിന് ഒരു നിമിഷം തോൽവി പ്രതീക്ഷിച്ചിരുന്നു. നിതീഷ് റാണയുടെ വിക്കറ്റിന് ശേഷം കൊൽക്കത്തയുടെ ഇന്നിങ്സി അൽപം സമ്മർദ്ദത്തിലാകുകയും ചെയ്തിരുന്നു. 


എന്നാൽ നായകൻ ഒയിൻ മോർഗനും ഷക്കീബ് അൽ ഹസനും ചേർന്ന് യാതൊരു തിടുക്കവും കാണിക്കാതെ കൊൽക്കത്തയെ വിജയത്തിലേക്കെത്തിച്ചത്. 


ALSO READ : IPL: മുംബൈ ഇന്ത്യൻസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്; മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് തിരിച്ചടി


ഇതോടെ പത്ത് വർഷം ആർസിബി നയിച്ച വിരാട് കോലിക്ക് ഒരു കപ്പ് പോലും കണ്ടെത്താൻ സാധിക്കാതെയാണ് ചലഞ്ചേഴ്സിന്റെ നായക സ്ഥാനത്ത് നിന്നൊഴിയുന്നത്. 131 മത്സരങ്ങളാണ് കോലി ആർസിബിയെ നയിച്ചത്. അതിൽ 60 മത്സരങ്ങളിലാണ് കോലിക്ക് ജയം കണ്ടെത്താനായത്. ആർസിബിയുടെയും കൂടാൻ ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകൻ സ്ഥാനവും ഒഴിയുന്നതായി കോലി നേരത്തെ അറിയിച്ചിരുന്നു. 


ഒക്ടോബർ 13 ബുധനാഴ്ചയാണ് രണ്ടാം ക്വാളിഫയർ മത്സരം. രണ്ടാം ക്വാളിഫയറിൽ കൊൽക്കത്ത ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ആദ്യ ക്വാളിഫയറിൽ ഡൽഹിയെ തോൽപ്പിച്ച ചെന്നൈ സൂപ്പർ കിങ്സ് ആദ്യം തന്നെ ഫൈനലിൽ എത്തിയുരുന്നു. ഒക്ടോബർ 15ന് വെള്ളിയാഴ്ചയാണ് ഐപിഎ. 14-ാം സീസണിന്റെ ഫൈനൽ പോരാട്ടം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.