ഷാർജ: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസിനും (Rajasthan Royals) മുംബൈ ഇന്ത്യൻസിനും (Mumbai Indians) നിർണായക പോരാട്ടം. പോയിന്‍റ് പട്ടികയിൽ (Point Table) 10 പോയിന്‍റുമായി മുംബൈ ഏഴാം സ്ഥാനത്തും, 10 പോയിന്‍റുമായി രാജസ്ഥാൻ ആറാം സ്ഥാനത്തുമാണുള്ളത്. ആദ്യ നാലിൽ കടക്കണമെങ്കിൽ ഇരുടീമുകൾക്കും ഇന്ന് വിജയം ഏറെ അനിവാര്യമാണ്. തോറ്റാൽ പുറത്തേക്ക്, ജയിച്ചാൽ ലൈഫ് ലൈന്‍ എന്നതാണ് ടീമുകളുടെ അവസ്ഥ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ മത്സരം കൂടെ ചേർത്ത് ഇരു ടീമിനും ഇനി രണ്ട് മത്സരം ബാക്കിയുണ്ട്. ആദ്യ മൂന്ന് സ്ഥാനക്കാർ ഇതിനകം പ്ലേ ഓഫിൽ കടന്നതിനാൽ 10 പോയിന്‍റുകൾ വീതമുള്ള പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്ക് ഇനിയുള്ള മത്സരങ്ങളിലെ വിജയം ഏറെ നിർണായകമാണ്. 


Also Read: ​IPL SRH vs KKR: സണ്‍റൈസേഴ്‌സിനെ വീഴ്‌ത്തി കൊൽക്കത്ത പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി


കഴിഞ്ഞ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഏഴ് വിക്കറ്റിന് വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ ഇന്ന് ഇറങ്ങുന്നത്. ചെന്നൈക്കെതിരായ മത്സരത്തിൽ ഓപ്പണിങ്ങിൽ തകർത്താടിയ എവിന്‍ ലൂയിസ് - യശസ്വി ജയ്‌സ്വാള്‍ കൂട്ടുകെട്ട് ഇന്നും തിളങ്ങിയാൽ അത് രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് നിറം നൽകും. കഴിഞ്ഞ മത്സരത്തിൽ റിയാൻ പരാഗിന് പകരം ടീമിലെത്തിയ ശിവം ദുബെ മികച്ച ബാറ്റിങ്ങാണ് കാഴ്‌ചവെച്ചത്. കൂടാതെ സഞ്ജു സാംസണും അവസരത്തിനൊത്ത് ബാറ്റ് വീശുന്നുണ്ട്.


ബൗളിങ്ങാണ് രാജസ്ഥാന്‍റെ പ്രധാന വെല്ലുവിളി. ചേതൻ സക്കറിയ, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവർ മികച്ച രീതിയിൽ പന്തെറിയുന്നുണ്ടെങ്കിലും സ്ഥിരത നിലനിർത്താൻ ഇരുവർക്കുമാകുന്നില്ല. സ്‌പിൻ നിരയ്ക്കും‌ വേണ്ടവിധത്തിൽ തിളങ്ങാൻ സാധിക്കുന്നില്ല.


Also Read: IPL 2021 : ഏഴാം സ്ഥാനത്താണെങ്കിലും മുംബൈ ഇന്ത്യൻസിനെ അങ്ങനെ എഴുതി തള്ളാനാകില്ല, ഈ കണക്കുകൾ ശരിയായാൽ മുംബൈക്കും പ്ലേ ഓഫിൽ


ഏഴാം സ്ഥാനത്തുള്ള മുംബൈ ആവട്ടെ അവസാന മല്‍സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടാണ് വരുന്നത്.ബാറ്റിങ് നിരയാണ് മുംബൈയെ ഏറ്റവുമധികം അലട്ടുന്നത്. നായകൻ രോഹിൽ ശർമ്മ ഉൾപ്പെടെ ആരും തന്നെ മികച്ച ഫോമിലല്ല. മുൻനിര ബാറ്റ്സ്മാൻമാരെ പോലെ തന്നെ മധ്യനിര ബാറ്റ്സ്മാൻമാരും മങ്ങിയ ഫോമിലാണ്. ബൗളിങ്ങിലും മുംബൈ വേണ്ടത്ര ശേഭിക്കാനാകുന്നില്ല. അവസാന ഓവറുകളിലെ റണ്‍ ഒഴുക്ക് തടയാൻ സാധിക്കുന്നു എങ്കിൽ പോലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്താൻ മുംബൈ ബൗളർമാർക്ക് സാധിക്കുന്നില്ല. 


20 പോയിന്‍റുമായി ക്വാളിഫയറിലെത്തിയ ഡൽഹി ക്യാപിറ്റല്‍സാണ് (Delhi Capitals) ഒന്നാമത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) 18 പോയിന്റുമായി രണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (Royal Challengers Banglore) 16 പോയിന്‍റുമായി മൂന്നും സ്ഥാനത്തുണ്ട്. 12 പോയിന്‍റുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് നാലാം സ്ഥാനത്ത്. 10 പോയിന്‍റുമായി പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാൻ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് പ്ലേഓഫിനായി പ്രതീക്ഷയോടെ തൊട്ടുപിന്നിലുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഏറ്റവും പിന്നിൽ.


ഷാര്‍ജയിൽ (Sharja) ഇന്ത്യന്‍ സമയം രാത്രി 7.30ന് മത്സരം തുടങ്ങും. വിജയം മാത്രം ലക്ഷ്യം വെച്ച് ഇരു ടീമുകളും (IPL Teams) പോരാടാനിറങ്ങുമ്പോൾ ഷാർജയിൽ മത്സരം തീപാറുമെന്ന് ഉറപ്പ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.