Dubai : അവസാന ഓവറിൽ പഞ്ചാബ് കിങ്സിന് ജയിക്കാൻ വേണ്ടത് വെറും നാല് റണസ് മാത്രം. സഞ്ജു സാംസൺ അവസാന ഓവർ ചെയ്യാൻ ഏൽപ്പിച്ചത് കാർത്തിക് ത്യാഗിയെ. മത്സരത്തിന്റെ ജയ സാധ്യത ഒരു ശതമാനം പോലുമില്ലാതിരുന്ന രജസ്ഥാനാണ് 120-ാമത്തെ പന്തെറിഞ്ഞ് കഴിഞ്ഞപ്പോൾ രണ്ട് റൺസിന് ജയം നേടി ആഘോഷിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കോർ - ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത ഓവറിൽ 185ന് പുറത്താകുകയായിരുന്നു. 186 റൺസ് വിജയലക്ഷ്യവുമായി പഞ്ചാബ് കിങസിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുക്കാനെ സാധിച്ചുള്ളു.


ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഒരു മികച്ച തുടക്കമായിരുന്നു ഇട്ടത്. ഓപ്പണിങിന് ഇറങ്ങിയ എവിൻ ലൂയിസും യശസ്വി ജയ്സ്വാളും ചേർന്ന മികച്ച് തുടക്കം നൽകുകയായിരുന്നു. വൺ ഡൗണായി എത്തിയ നായകൻ സഞ്ജു സാംസൺ നിരാശപ്പെടുത്തിയെങ്കിലും മധ്യനിരയിൽ മഹിപാൽ ലോമ്രോറിന്റെ പ്രകടനം രാജസ്ഥാന് ഭേദപ്പെട്ട് സ്കോർ സമ്മാനിക്കുകയും ചെയ്തു.



അതേസമയം രാജസ്ഥാന്റെ വാലറ്റക്കാർ തകർന്നടഞ്ഞപ്പോൾ ജയ്പൂരിൽ നിന്നുള്ള ഫ്രാഞ്ചൈസിക്ക് 185 റൺസെ എടുക്കാൻ സാധിച്ചുള്ളു. പഞ്ചാബിനായി അർശ്ദീപ് സിങ് 5 വിക്കറ്റ് നടി. കൂടാതെ മുഹമ്മദ് ഷാമി മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കുകയും ചെയ്തു. 


മറുപടി ബാറ്റിങിനിറങ്ങിയ കെ.എൽ രാഹുലും മയാങ്ക് അഗർവാളും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തുകയും ചെയ്തു. ഇരുവരുട ഇന്നിങ്സ് പഞ്ചാബിന്റെ വിജയം അനയാസമാക്കുമെന്ന് കരുതിയങ്കിലും അവസാന രണ്ട് ഓവറിലെ രാജസ്ഥാൻ ബോളർമാരുടെ പ്രകടനമായി മത്സരത്തിന്റെ ഗതി ആകപ്പാടെ മാറ്റിയത്.


രണ്ട് ഓവറിൽ ബാക്കി നിൽക്കവെ വെറും 8 റൺസ് വേണ്ട പഞ്ചാബ് 8 വിക്കറ്റ് കൈയ്യിൽ ഇരിക്കെ ആകെ നേടിയത് ആറ് റൺസ് മാത്രമാണ്. 19-ാം ഓവർ ചെയ്ത ബംഗ്ലാദേശ് താരം മുസ്താഫിസുർ റഹ്മാൻ വിട്ടുകൊടുത്തത് നാല് റൺസ് മാത്രം.


തുടർന്ന് അവസാന ഓവറിൽ സഞ്ചു ഏൽപ്പിച്ചത് കാർത്തിക് ത്യാഗി എന്ന യുവതാരത്തെയാണ്യ ത്യാഗി ആ ഓവറിൽ രണ്ട് റൺസ് മാത്രം വിട്ട് കൊടുത്ത് രണ്ട് വിക്കറ്റും നേടി അവിശ്വസനീയമായി ജയം രാജസ്ഥാന് സമ്മാനിച്ചു. കാർത്തിക് ത്യാഗി തന്നെ മാൻ ഓഫ് ദി മാച്ച്.


ജയത്തോടെ രാജസ്ഥാൻ അഞ്ചാം സ്ഥാനത്തെത്തി. പാഞ്ചാബ് ഏഴ് സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. നാളെ ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്സ് ഹൈദരബാദും തമ്മിലാണ് മത്സരം. ദുബൈയിൽ വെച്ച് വൈകിട്ട് 7.30നാണ് മത്സരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.