RR vs DC : Sanju Samson കീപ്പിങ് താൻ പുലി തന്നെ, കാണാം താരത്തിന്റെ പറന്നുകൊണ്ടുള്ള ക്യാച്ച് - Video
മത്സരത്തിൽ നാലാം ഓവറിൽ ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ ഫുൾ ലങ്ത് പന്തിൽ പിറകിലോട്ട് സ്കൂപ്പ് ചെയ്യാൻ ശ്രമിക്കുന്ന ശിഖർ ധവാന്റെ ക്യാച്ചാണ് സഞ്ജു പറന്ന് പിടിച്ചത്. എല്ലാവരും അതിശയിപ്പിക്കുന്ന വിധം തന്നെയുള്ള ക്യാച്ചായിരുന്നു താരത്തിന്റെ.
Mumbai : ക്യാപ്റ്റനായുള്ള സഞ്ജു സാംസണിന്റെ (Sanju Samson) പ്രകടനത്തിന് ചില അഭിപ്രായ വിത്യാസങ്ങൾ ഉണ്ടെങ്കിലും താരത്തിന്റെ കീപ്പിങിനെ കുറിച്ച് ഇതുവരെ വലിയ കുറവുകൾ എവിടെയും പറഞ്ഞ് കേട്ടിട്ടില്ല. കീപ്പിങിൽ താൻ ഒരു പുലി തന്നെയാണെന്ന് കാണിക്കുന്ന ഒരു അത്യുഗ്രൻ ക്യാച്ചാണ് സഞ്ജു ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ (Delhi Capitals) നേടിയത്.
മത്സരത്തിൽ നാലാം ഓവറിൽ ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ ഫുൾ ലങ്ത് പന്തിൽ പിറകിലോട്ട് സ്കൂപ്പ് ചെയ്യാൻ ശ്രമിക്കുന്ന ശിഖർ ധവാന്റെ ക്യാച്ചാണ് സഞ്ജു പറന്ന് പിടിച്ചത്. എല്ലാവരും അതിശയിപ്പിക്കുന്ന വിധം തന്നെയുള്ള ക്യാച്ചായിരുന്നു താരത്തിന്റെ. കീപ്പങ് വലത് വശത്ത് പൊസിഷൻ ചെയ്തിരുന്ന സഞ്ജു ശിഖർ ധവന്റെ ഇടത് സൈഡിലൂടെയുള്ള സ്കൂപ്പാണ് പറന്ന് പിടിച്ചത്. വീഡിയോ കാണാം-
അതിനെ മുമ്പുള്ള ഓവറിൽ ഉനദ്ഘട്ട് തന്നെ പൃഥ്വി ഷായെ പുറത്താക്കിയിരന്നു. ശിഖർ ധാവനെ പുറത്താക്കിയതിന് ശേഷമുള്ള അടുത്ത് ഓവറിലും ഒരു വിക്കറ്റും കൂടി നേടി ഡൽഹിയെ സമ്മർദത്തിലാക്കുകയായിരുന്നു.
മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് മാത്രമെ എടുക്കാൻ സാധിച്ചുള്ളൂ. നായകൻ റിഷഭ് പന്തിന്റെ അർധ സെഞ്ചുറിയാണ് ഡൽഹിക്ക് പ്രതിരോധിക്കാൻ സാധിക്കുന്ന സ്കോറെങ്കിലും നേടാൻ സഹായിച്ചത്. രാജസ്ഥാന്റെ മറുപടി ബാറ്റിങ് പുരോഗമിക്കുകയാണ്.
രാജസ്ഥാനായി ഉനദ്ഘട്ട് മൂന്നും ബംഗ്ലാദേശ് താരം മുസ്താഫിസൂർ റഹ്മാൻ രണ്ട് വിക്കറ്റും നേടി. ആദ്യ മത്സരത്തിൽ രാജസ്ഥാൻ പഞ്ചാബ് കിങ്സിനോട് തോറ്റിരുന്നു. ഡൽഹി ആകട്ടെ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചതിന്റെ ആത്മിവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.