Mumbai : മലയാളികൾക്ക് അഭിമാന നേട്ടവും സഞ്ജു സാംസണിന് (Sanju Samson) ഇന്ന് ഐപിഎല്ലിൽ (IPL 2021) നായകനായി അരങ്ങേറ്റം. രാജസ്ഥാൻ റോയൽസിന്റെ (Rajasthan Royals) നായകനായിട്ടാണ് താരത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. ക്യാപ്റ്റായി ഇറങ്ങുന്ന സഞ്ജുവിനും രാജസ്ഥാനും എതിരാളികൾ മറ്റൊരു വിക്കറ്റ് കീപ്പറായ KL Rahul നയിക്കുന്ന പഞ്ചാബ് കിങ്സാണ് (Punjab Kings).


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിൽ നിന്ന് രക്ഷപ്രാപിക്കാൻ തന്നെയാണ് ഇരു ടീമുകൾ പുതിയ സീസണിനെ നോക്കി കാണുന്നത്. ഐപിഎൽ 2020 ൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച് പോയിന്റ് പട്ടികയിൽ അവസാനമായിട്ടാണ് രാജസ്ഥാൻ സീസൺ അവസാനിപ്പിച്ചത്, പഞ്ചാബാകട്ടെ ശരാശരിയിൽ താഴെ പ്രകടനം കാഴചവെച്ചിരുന്നത്. പോയിന്റ് പട്ടികയിൽ രാജസ്ഥാനെക്കാളും രണ്ട് റാങ്ക് മുകളിലായിട്ടായിരുന്നു പഞ്ചാബ് സീസണിലെ പ്രകടനം.


ALSO READ : IPL 2021: ഒന്നും നോക്കാതെ Shubman Gill അടിച്ച് പറത്തി സിക്‌സർ, അന്തംവിട്ട് ആരാധകരും


അജിങ്ക്യ രഹാനയുടെ കീഴിൽ വലിയ തോതിൽ ടീമിന്റെ പ്രകടനത്തിൽ രണ്ട് സീസണുകളിലായി പുരോ​ഗമനം കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് ടീം മാനേജുമെന്റ് മാറ്റത്തിനായി തീരുമാനമെടുത്തത്. നായകനെ മാത്രം മാറ്റി പരീക്ഷിക്കാതെ കോച്ചിങ് മേഖലയിലും അടിമുടി മാറ്റമാണ് രാജസ്ഥാൻ ഇത്തവണ നടത്തിയിരിക്കുന്നത്. പരിക്കേറ്റ് ഇംഗ്ലീഷ് ഫാസ്റ്റ് ബോളർ ജോഫ്രെ ആർച്ചർ അഭാവം രാജസ്ഥാൻ വലാതെ വലയ്ക്കുന്നുണ്ട്. അതേസമയം ഒരു ഓഫ് ബ്രേക്ക് ബോളർ ടീമിൽ ഇല്ലാത്തതും രാജസ്ഥാന്റെ മറ്റൊരു അതിശയകരമായ തീരുമാനമാണ്.


കഴിഞ്ഞ 8 സീസണുകളിലായി രാജസ്ഥാനൊപ്പമുള്ള താരങ്ങളിൽ ഒരാളാണ് സഞ്ജു, അതെ തുടർന്നാണ് ടീം മാനേജ്മെന്റ് സഞ്‌ജുവിനെ തന്നെ നായകൻ സ്ഥാനത്തേക്ക് പരി​ഗണിക്കാൻ തീരുമാനിച്ചത്. 2012  സീസണിലാണ് സഞ്ജു രാജസ്ഥാൻ ടീമിൽ ഇടം നേടുന്നത്. അന്ന് മുതൽ സ‍ഞ്ജുവിനെ പകരം മറ്റൊരു താരത്തെ കണ്ടെത്താൻ രാജസ്ഥാൻ സാധിച്ചിട്ടുമില്ല.


ALSO READ : IPL 2021 SRH vs KKR : സൺറൈസേഴ്സിനെ അവസാനം പിടിച്ച് കെട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, KKR ന് പത്ത് റൺസ് വിജയം


രാജസ്ഥാന്റെ സാധ്യത ഇലവൻ


ഡേവിഡ് മില്ലർ
യശസ്വി ജെയ്സ്വാൾ
സഞ്ജു സാംസൺ
ബെൻ സ്റ്റോക്സ്
റയാൻ പരാ​ഗ് 
രാഹുൽ തേവാട്ടിയ
ജോസ് ബട്ലർ
ക്രിസ് മോറിസ്
ശിവം ഡ്യൂബെ
ശ്രയസ് ​ഗോപാൽ
ജയ്ദേവ് ഉനദ്ഘട്


പേര് മാറ്റിയാണ് പഞ്ചാബിന്റെ ടീം ഇത്തവണ ഇറങ്ങുന്നത്. കിങ്സ് ഇലവൻ പഞ്ചാബ് എന്ന പേര് പഞ്ചാബ് കിങ്സ് എന്ന് മാറ്റിയാണ് 2021 സീസണിന് തുടക്കമിടുന്നത്. ഡത്ത് ഓവറിൽ മോശം പ്രകടനത്തിന് മാറ്റം വരുത്താൻ തന്നെ ആയിരിക്കും പഞ്ചാബ് ഈ സീസണിൽ ശ്രമിക്കുക. അത് തന്നെയാരുന്ന ഐപിഎൽ 2021 താരലേലത്തിൽ ടി20ലെ മികച്ച താരമായ ഡേവിഡ് മലാൻ ബി​ഗ് ബാഷ് ലീ​ഗ് താരം ജെയ് റിച്ചാർഡ്സണിനെ പ്രീതി സിന്റ നേടിയെടുത്തത്.


ALSO READ : IPL 2021 CSK vs DC : ഡൽഹി ക്യാപിറ്റിൽസിനെതിരെയുള്ള തോൽവിക്ക് ശേഷം എം എസ് ധോണിക്ക് വീണ്ടും മറ്റൊരു തിരിച്ചടി


പഞ്ചാബിന്റെ സാധ്യത ഇലവൻ


ക്രിസ് ​ഗെയിൽ 
മയാങ്ക് അ​ഗർവാൾ
കെ എൽ രാഹുൽ
ഡേവിഡ് മലാൻ
നിക്കോളാസ് പുരാൻ
സർഫാസ് ഖാൻ
ജലജ് സക്സേന
ജെയ് റിച്ചാർഡ്സൺ
മുഹമ്മദ് ഷാമി
രവി ബിശ്നോയി
അർഷ്ദീപ് സിങ്


ഇന്ന് വൈകിട്ട് 7.30നാണ് മത്സരം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.