IPL 2022 : അവസാന മത്സരത്തിലെങ്കിലും അർജുൻ ടെൻഡുൽക്കർ ഇറങ്ങുമോ? സൂചന നൽകി മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ
Arjun Tendulkar IPL Debut മുംബൈയുടെ എല്ലാ പരിശീലനങ്ങൾക്കും സജീവമായി കാണാറുള്ള താരത്തെ ഈ സീസണിൽ അവസാന മത്സരത്തിലെങ്കിലും ഇറക്കുമോ എന്ന കാത്തിരിക്കുകയാണ് ആരാധകർ.
മുംബൈ : ഐപിഎൽ 2022 സീസണിൽ മുംബൈ അമ്പെ പരാജയമായത് കൊണ്ട് ഏറ്റവും കൂടുതൽ ഗുണം ലഭിച്ചരിക്കുന്നത് ടീമിലെ യുവതാരങ്ങൾക്കാണ്. സീസണിലെ പ്ലോ ഓഫ് പ്രതീക്ഷ അസ്തമിച്ചതിന് പിന്നാലെ രോഹിത് ശർമ യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകി തുടങ്ങി. അങ്ങനെയാണ് മുംബൈ സ്ക്വാഡിലെ തിലക് വർമ, രമൻദീപ് സിങ്, സഞ്ജയ് യാദവ്, ഹൃത്തിക്ക് ഷോക്കീൻ, കുമാർ കാർത്തികേയ തുടങ്ങിയ താരങ്ങൾക്ക് ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചത്.
ഇനി എല്ലാവരും കാത്തിരിക്കുന്നത് സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കറുടെ അരങ്ങേറ്റത്തിനായിട്ടാണ്. 2021 സീസൺ മുതൽ മുംബൈ സ്ക്വാഡിന്റെ ഭാഗമായിരുന്നെങ്കിലും ഇതുവരെ താരപുത്രന് ടൂർണമെന്റിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചിട്ടില്ല. മുംബൈയുടെ എല്ലാ പരിശീലനങ്ങൾക്കും സജീവമായി കാണാറുള്ള താരത്തെ ഈ സീസണിൽ അവസാന മത്സരത്തിലെങ്കിലും ഇറക്കുമോ എന്ന കാത്തിരിക്കുകയാണ് ആരാധകർ.
ALSO READ : IPL 2022 : ജഡേജ സിഎസ്കെ വിടാൻ ഒരുങ്ങുന്നോ? ടീം മാനേജ്മെന്റിന്റെ നിലപാടിൽ താരം അസ്വസ്ഥൻ
അതിന് സാധ്യതയുണ്ടെന്നുള്ള സൂചനയാണ് കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് നായകൻ രോഹിത ശർമ നൽകിയത്. ഇന്നലെ മെയ് 17ന് നടന്ന മുംബൈ സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിന് ശേഷം പോസ്റ്റ് മാച്ച് പ്രസ് കോൺഫറൻസിലാണ് ഇന്ത്യൻ ടീമിന്റെ നായകനും കൂടിയായി രോഹിത് താൻ യുവതാരങ്ങൾക്ക് എങ്ങനെ അവസരം നൽകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
"ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ ലളിതമാണ്. സാധ്യമാകുന്ന എല്ലാ കാര്യങ്ങളും തിട്ടപ്പെടുത്തും. അവസാന മത്സരത്തിൽ മികച്ച ചുവടുവെയ്പ്പ് നടത്താൻ ഞങ്ങൾ ഞങ്ങളുടെ ഭാഗത്ത് നിന്ന് പരമാവധി ശ്രമിക്കും. കൂടുതൽ യുവതാരങ്ങളെ പരീക്ഷിക്കാൻ അവസരമുണ്ടെങ്കിൽ, ഞങ്ങൾ അതും ചെയ്യാനും നോക്കും" രോഹിത് ശർമ മുംബൈ ഹൈദരാബാദ് മത്സരത്തിന് ശേഷമുള്ള വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ALSO READ : IPL 2022 : സൂര്യകുമാർ യാദവിന് പകരം മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചിരിക്കുന്നത് ഒരു ബോളറെ
മെയ് 21നാണ് ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മുംബൈയുടെ സീസണിലെ അവസാനത്തെ മത്സരം. അഞ്ച് തവണ ഐപിഎൽ കിരീടത്തിൽ മുത്തമിട്ട മുംബൈയ്ക്ക് ഈ സീസണിൽ ആകെ മൂന്ന് ജയം മാത്രമാണ്. തുടർച്ചയായ 8 മത്സരങ്ങളുടെ തോൽവിക്ക് ശേഷമാണ് എംഐ സീസണിലെ ആദ്യ ജയം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.