ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആ തീരുമാനമെത്തിയത്. ടീമിനൊപ്പം ചേരാൻ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബാറ്റർ മൊയീൻ അലി പറന്നെത്തും. 
 
ഇന്ത്യയിലേക്കുള്ള വിസ ലഭിക്കാത്തതിനെ തുടര്‍ന്നാണ് അനിശ്ചിത്വം ഉടലെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ വിസ ലഭിച്ചതായി സിഎസ്‍കെയും അലിയുടെ കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച രേഖകൾ ലഭിച്ചത്. ഇന്ത്യയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണെന്ന് പിതാവ് മുനീർ അലി പ്രതികരിച്ചു. മുംബൈയിലെത്തുന്ന മൊയീൻ അലി ഉടൻ ക്വാറന്റീനില്‍ പ്രവേശിക്കുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥൻ അറിയിച്ചു 


COMMERCIAL BREAK
SCROLL TO CONTINUE READING

നാലാഴ്ച മുമ്പ് അലി വിസയ്ക്കായി അപേക്ഷിച്ചിരുന്നു. എന്നാൽ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സുരക്ഷാ നടപടികൾ നീണ്ടതാണ് മൊയീൻ അലിയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകാൻ കാരണം. സീസണിലെ ആദ്യ മത്സരം ഇംഗ്ലീഷ് താരത്തിന് നഷ്ടമാവും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി മാർച്ച് 26നാണ് ചെന്നൈയുടെ ആദ്യ മത്സരം.


കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ നിന്നായി 356 റണ്‍സും 6 വിക്കറ്റുമായി ചെന്നൈയുടെ കിരീടനേട്ടത്തില്‍ നിർണായക സാന്നിധ്യമായിരുന്നു താരം. അത് കൊണ്ട് തന്നെ ചെന്നൈ ആരാധകർ ആവേശപൂർവ്വം വരവേൽക്കുകയാണ് മൊയീൻ അലിയെ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.