മുംബൈ : നെറ്റ് റൺ റേറ്റ് മൈനസിൽ, നാലാം സ്ഥാനത്തിനായി ഡൽഹി ക്യാപിറ്റൽസിന്റെ വെല്ലുവിളി, ബാക്കിയുള്ളത് ആകെ ഒരു മത്സരം, അതിൽ എതിരാളി പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റൻസ്. അപ്പോൾ എങ്ങനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരുവിന് പ്ലേ ഓഫിൽ കയറാം? ഐപിഎൽ 2022ന്റെ പ്ലേ ഓഫിൽ ഇതുവരെ യോഗ്യത നേടിയിരിക്കുന്നത് ടൂർണമെന്റിലെ പുതുമുഖങ്ങളായ ഗുജറാത്തും ലഖ്നൗ സൂപ്പർ ജയന്റസുമാണ്. രണ്ട് പോയിന്റ് താഴെയാണെങ്കിലും ഒരു അത്ഭുതം നടന്നാൽ മാത്രമെ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിന് പ്ലേ ഓഫ് നഷ്ടമാകു. ഇനി നാലാം സ്ഥാനത്തിനായി കാത്തിരിക്കുന്നത് രണ്ട് പേരാണ്. ഒന്ന് റിഷഭ് പന്ത് നയിക്കുന്ന ഡൽഹിയും മറ്റേത് ആർസിബിയുമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ടൈറ്റൻസിനെതിരെ ഇറങ്ങുന്ന ബാംഗ്ലുരുവിന് കേവലം വിജയം മാത്രം പോര പ്ലേ ഓഫിലേക്ക് പ്രവേശിക്കാൻ. ജയം വൻ മാർജിനിലായിരിക്കണം. അതോടൊപ്പം നാളെ മുംബൈ ഇന്ത്യൻസിനെതിരെ ഡിസി തോൽക്കുകയും വേണം ആർസിബിക്ക് പ്ലേ ഓഫിലെത്താൻ. 


ALSO READ : IPL 2022 : ജഡേജ സിഎസ്കെ വിടാൻ ഒരുങ്ങുന്നോ? ടീം മാനേജ്മെന്റിന്റെ നിലപാടിൽ താരം അസ്വസ്ഥൻ


ജയവും നെറ്റ് റൺ റേറ്റും


സീസണിൽ ഏറ്റവും കുറവ് നെറ്റ് റൺറേറ്റുള്ള രണ്ടാമത്തെ ടീമാണ് ആർസിബി. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ മുംബൈ കഴിഞ്ഞാൽ ലീഗിൽ -.323 ആണ് ആർസിബിയുടേതാണ് ഏറ്റവും കുറഞ്ഞ എൻആർആർ. ബാംഗ്ലുരുവിനെക്കാളും മത്സരങ്ങളിൽ തോറ്റ് പോയിന്റ് പട്ടികയിൽ താഴെയുള്ള പഞ്ചാബ് കിങ്സിനും സൺറൈസേഴ്സ് ഹൈദരാബാദിനും ചെന്നൈ സൂപ്പർ കിങ്സിനും ആർസിബിയെക്കാളും നെറ്റ് റൺ റേറ്റുണ്ട്. 


അതുകൊണ്ട് ആർസിബിക്ക് പ്ലേ ഓഫിലേക്കെത്തണമെങ്കിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഗുജറാത്തിനെതിരെ ജയിച്ച് കേവലം രണ്ട് പോയിന്റ് നേടുക എന്ന് മാത്രമല്ല. സീസണിലെ വമ്പന്മാരായ ടൈറ്റൻസിന് വൻ മാർജിനിൽ തോൽപ്പിച്ച് നെറ്റ് റൺറേറ്റ് സുരക്ഷിതമാക്കുകയും വേണം ബാംഗ്ലുരുവിന്.


ALSO READ : IPL 2022 : അവസാന മത്സരത്തിലെങ്കിലും അർജുൻ ടെൻഡുൽക്കർ ഇറങ്ങുമോ? സൂചന നൽകി മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ


മുംബൈയെ രക്ഷിക്കണെ...!


ഇനി അഥവാ ടൈറ്റൻസിനെ വൻ മാർജിനിൽ തോൽപ്പിച്ചില്ല. രണ്ട് പോയിന്റിന്റെ പിൻബലത്തിൽ ആർസിബിക്ക് പ്ലേ ഓഫിലേക്ക് പ്രവേശിക്കാം. പക്ഷെ മുംബൈ കനിയണം. നാളെ മെയ് 20ന് മുംബൈ ഡൽഹി മത്സരത്തിൽ രോഹിത് ശർമയും സംഘവും ജയം കണ്ടെത്തിയാൽ ബാംഗ്ലുരുവിന് റൺറേറ്റ് എന്ന കടമ്പയില്ലാതെ പ്ലേ ഓഫിലെത്താം. മുംബൈ ജയിക്കണം അത്ര തന്നെ!!!



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.