ന്യൂ ഡൽഹി : ഐപിഎൽ കീരിടത്തിൽ മുത്തമിടാൻ സാധിക്കാത്ത ടീമുകളിൽ ഒന്നാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (RCB). തങ്ങളുടെ ട്രോഫി ദാരിദ്രം ഏത് വിധേനയും മറികടക്കാനുള്ള ശ്രമിത്തിലാണ് ആർസിബി. അതിനായി ഫെബ്രുവരി നടക്കുന്ന മെഗാ താരലേലത്തിലൂടെ തങ്ങൾ ലക്ഷ്യം വെക്കുന്ന താരങ്ങളെ ഏത് വിധേനയും സ്വന്തമാക്കാൻ തയ്യാറെടുക്കുകയാണ് ആർസിബി.


COMMERCIAL BREAK
SCROLL TO CONTINUE READING

റിറ്റെൻഷനിലൂടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരട് കോലിയെയും മുഹമ്മദ് സിറാജിനെയും ഓസീസ് താരം ഗ്ലെൻ മാക്സ്വെല്ലിനെയും ആർസിബി 2022 സീസണിലേക്കായി നിലനിർത്തി. ഇവർക്കൊപ്പം ഒരു പുതിയ നിരയെയാണ് ബംഗളൂരു താരലേലത്തിലൂടെ സ്വന്തമാക്കാൻ ലക്ഷ്യമിടുന്നത്. 


ALSO READ : IPL 2022 | ലഖ്നൗ ഫ്രാഞ്ചൈസി ഇനി ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് എന്ന് അറിയപ്പെടും


മൂന്ന് താരങ്ങളെ നിലനിർത്തിയതിന് ശേഷം ആർസിബിയുടെ കൈയ്യിൽ ബാക്കിയുള്ള 57 കോടി രൂപയാണ്. ഈ തുക ഉപയോഗിച്ച് ആർസിബി പ്രധാനമായും ലക്ഷ്യം വെക്കുന്നത് മുൻ ഡൽഹി ക്യാപ്റ്റൽസ് താരം ശ്രെയസ് ഐയ്യർ, ഓസീസ് താരം ഡേവിഡ് വാർണർ, ബാംഗ്ലൂരുവിന്റെ തന്നെ താരമായ ഹർഷൽ പട്ടേൽ എന്നിവരെയാണ്.


ALSO READ : IPL Auction 2022 | ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കളിക്കാർ ഇവരാണ്


ശ്രേയസ് ഐയ്യർ - ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞത് പോലെ കോലി ബാംഗ്ലൂർ ഫ്രാഞ്ചൈസിയുടെയും നായക സ്ഥാനത്ത് നിന്ന് പിന്മാറുകയും ചെയ്തു. ഇനി ആർസിബി തങ്ങളുടെ നേതൃസ്ഥാനത്തേക്ക് ലക്ഷ്യം വെക്കുന്നത് ഐയ്യരെയാണ്. ഡൽഹി ക്യാപിറ്റൽസിനെ രണ്ട് സീസണിൽ നയിച്ച പരിചയ സമ്പന്നത ഐയ്യർക്കുണ്ട്.


ഹർഷൽ പട്ടേൽ - 2021 സീസണിലെ പർപ്പിൾ ക്യാപ് സ്വന്തമാക്കിയ താരമാണ് ഹർഷൽ പട്ടേൽ. കൂടുതൽ തുക നൽകി റിറ്റെഷൻ ചെയ്യാതെ താരത്തെ ലേലത്തിലൂടെ അടിസ്ഥാന തുക നൽകി സ്വന്തമാക്കാനാണ് ബാംഗ്ലൂർ ലക്ഷ്യമിടുന്നത്. 


ALSO READ : മടങ്ങി വരാനൊരുങ്ങുന്നു ശ്രീശാന്ത്: താര ലേലത്തിൽ അടിസ്ഥാന വില 50 ലക്ഷം


ഡേവിഡ് വാർണർ - ഓസീസ് ഓപ്പണറുടെ 2021 സീസണിലെ പ്രകടനം അത്രകണ്ട നല്ലതല്ലായിരുന്നെങ്കിലും, ഐപിഎല്ലിന് പിന്നാലെ എത്തിയ ടി-20 ലോകകപ്പിലെ വാർണറുടെ പ്രകടനം വീണ്ടും താരത്തിന്റെ മാർക്കറ്റ് വിപുലമാക്കുകയും ചെയ്തു. 


ഫെബ്രുവരി 12, 13 തിയതികളിലായി ബംഗളൂരുവിൽ വെച്ചാണ് മെഗാ താരലേലം നടക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.