ഐ പി എല്ലിലെ രണ്ടാം മത്സരത്തിനിറങ്ങുകയാണ് സഞ്ജുവിന്റെ സ്വന്തം  രാജസ്ഥാന്‍ റോയല്‍സ്.  ഇത്തവണ രോഹിത്തിന്റെ  മുംബൈ ഇന്ത്യന്‍സിനെയാണ് നേരിടേണ്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ പ്രീമിയർ ലീഗിലെ  ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള മുംബൈ ഇന്ത്യന്‍സ് എതിരാളികളായി വരുമ്പോൾ സഞ്ജു സാംസന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ  ശ്രദ്ധാപൂർവ്വമാകും കളിക്കളത്തിലിറങ്ങുക.  


സീസണിലെ ആദ്യ വിജയം എന്നതാണ് മുംബൈയുടെ  ലക്ഷ്യം. ആദ്യ പോരാട്ടത്തിൽ ഡെല്‍ഹി ക്യാപിറ്റല്‍സിനോട് ഏറ്റുമുട്ടിയപ്പോൾ പരാജയമായിരുന്നു ഫലം. ആദ്യ മത്സരം നഷ്ടമായ സൂര്യ കുമാര്‍ യാദവ് ഇന്നിറങ്ങുമെന്നത് മുംബൈ ഇന്ത്യന്‍സിന് കരുത്ത് പകരും.   പൂര്‍ണ്ണ ഫിറ്റ്നെസുമായി പരിക്കേറ്റ ഇഷന്‍ കിഷനും  തിരിച്ചെത്തുമ്പോൾ പൂർണ്ണ ആത്മവിശ്വാസമുണ്ട് രോഹിത്തിനും കൂട്ടർക്കും. 


ആദ്യ മത്സരത്തില്‍ തന്നെ ഹൈദരബാദിനെതിരെ വമ്പൻ വിജയം സ്വന്തമാക്കി രാജകീയ വരവാണ്  രാജസ്ഥാന്‍റേത്.  മലയാളി ഹീറോ  സഞ്ജു സാംസണിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് ആരാധകർ . മുംബൈക്കെതിരായ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് സഞ്ജു. മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ പ്രകടനവും ഏവരും ഉറ്റുനോക്കുകയാണ്.   വൈകിട്ട് 3.30നാണ് മത്സരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.