മുംബൈ : പരിക്കേറ്റ് ഐപിഎൽ 2022ൽ നിന്ന് പുറത്തായ സൂര്യകുമാർ യാദവിന് പകരം മുംബൈ ഇന്ത്യൻസ് ടീമിലെടുത്തത് ഒരു ബോളറെ. ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ താരമായ ആകാശ് മധ്വാളിനെയാണ് മുംബൈ പകരം ടീമിലെത്തിച്ചരിക്കുന്നത്. പക്ഷെ പുറത്തായ ഒരു ബാറ്റർക്ക് പകരം ഒരു ബോളറെ ടീമിൽ ഉൾപ്പെടുത്തിയതാണ് എല്ലാവരെയും അതിശയിപ്പിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് ആറിന് നടന്ന മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെയാണ് സുര്യകുമാറിന്റെ ഇടത് കൈക്ക് പരിക്കേൽക്കുന്നത്. താരത്തിന് പകരക്കാരനായിട്ടാണ് ആകാശിനെ മുംബൈ ഇന്ത്യൻസ് തങ്ങളുടെ സ്ക്വഡിലേക്ക് തിരഞ്ഞെടുക്കുന്നത്. മുംബൈയുടെ സപ്പോർട്ടിങ് ടീം താരമാണ് ആകാശ്. 28 കാരനായ താരം ഉത്തരഖണ്ഡന്റെ മീഡിയം പേസ് ബോളറാണ്. 


ALSO READ : IPL 2022 : അമ്പട്ടി റായിഡുവിന്റെ വിരമിക്കൽ യു-ടേൺ; സിഎസ്കെയ്ക്കുള്ളിലെ പൊട്ടിത്തെറിയോ?


താരത്തിന് അടിസ്ഥാന തുകയായ 20 ലക്ഷം നൽകിയാണ് മുംബൈ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുംബൈയുടെ പ്രീസീസൺ ക്യാമ്പിലൂടെയാണ് ആകാശ് ഫ്രാഞ്ചൈസിയുടെ സപ്പോട്ടിങ് ടീമിലേക്കെത്തുന്നത്. 


ടൂർണനമെന്റിന്റെ പ്ലേ ഓഫ് സാധ്യത നഷ്ടപ്പെട്ട് മുംബൈയ്ക്ക് ഇനി സീസണിൽ രണ്ട് മത്സരം മാത്രമാണ് ബാക്കിയുള്ളത്. 12 മത്സരങ്ങളിൽ നിന്ന് സീസണിൽ മുംബൈയ്ക്കാകെ മൂന്ന ജയം മാത്രമെ കണ്ടെത്താൻ സാധിച്ചിട്ടുള്ളു. നാളെ മെയ് 17 സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.