മുംബൈ : ചില ബോളർമാരുടെ മുന്നിൽ സ്ഥിരമായി പെട്ട് പോകുന്ന ബാറ്റർമാരുണ്ടാകാം. ഷെയ്ൻ വോണിന്റെ മുന്നിൽ 14 തവണ പുറാത്താകേണ്ടി വന്ന താരം ഇംഗ്ലണ്ടിന്റെ അലെക് സ്റ്റെവാർട്ട്. കൂടാതെ മറ്റൊരു ഇംഗ്ലീഷ് താരമായ നാസർ ഹുസ്സൈൻ 11 തവണയാണ് വോണിന്റെ സ്പിൻ മാജിക്കിൽ പെട്ട് പോയിട്ടുള്ളത്. അതെപോലെ തന്നെ മലയാളി താരം സഞ്ജു സാംസൺ പെട്ട് പോകുന്ന ഒരു ബോളറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റാരുമല്ല ശ്രീലങ്കയുടെ വനിന്ദു ഹസരംഗയാണ് സഞ്ജുവിന്റെ ആ ബാലികേറ മല. ഒന്നും രണ്ടും തവണയല്ല സഞ്ജു ഹസരംഗയുടെ സ്പിൻ വലയത്തിൽ പെട്ട് പോയിട്ടുള്ളത്. ഇന്ന് ഏപ്രിൽ 26ന് രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് മത്സരം കൂടി കൂട്ടി അഞ്ച് തവണയാണ് ഹസരംഗയ്ക്ക് മുന്നിൽ സഞ്ജുവിന് അടിപതറിട്ടുള്ളത്. അതും ഇരു താരങ്ങൾ നേർക്കുനേരെയെത്തിയ ആറ് മത്സരങ്ങളിൽ നിന്നാണ് ലങ്കൻ താരം സഞ്ജുവിനെ അഞ്ച് പ്രാവിശ്യം ഡ്രസ്സിങ് റൂമിലേക്ക് പറഞ്ഞ് വിട്ടത്. 



ഇരു താരങ്ങൾക്കിടിയിലുള്ള കണക്കുകൾ ഒന്ന് പരിശോധിക്കാം


ആറ് മത്സരങ്ങളാണ് സഞ്ജുവും ഹസരംഗയും നേർക്കുനേരെത്തിട്ടുള്ളത്. അതിൽ അഞ്ച് തവണയും സഞ്ജുവിനെ പുറത്താക്കിയത് ഹസരംഗ തന്നെയാണ്. ഈ 5 മത്സരങ്ങളിൽ നിന്ന് സഞ്ജുവിന് ലങ്കൻ താരത്തിനെതിരെ നേടാനായത് 18 റൺസ് മാത്രം. ഇതിലെ പത്ത് റൺസ് ഇന്ന് നടന്ന മത്സരത്തിൽ നിന്നാണ്.


ഇന്നത്തെ മത്സരത്തിലെ കണക്കും കൂടി കൂട്ടി ഹസരംഗയുടെ 23 പന്തുകൾ നേരിട്ട സഞ്ജു 16-ും ഡോട്ട് ബോളാക്കുകയായിരുന്നു. ആകെ നേടിയത് മൂന്ന് ബൗണ്ടറികൾ മാത്രമാണ്. കഴിഞ്ഞ മത്സരത്തിൽ ഒരു സിക്സറും ഇന്ന് നേടിയ മറ്റൊരു സിക്സറും ഫോറുമാണ് ഹസരംഗയ്ക്ക് നേരെ ബാറ്റ് ഉയർത്തി സഞ്ജു നേടിട്ടുള്ളത്.


ഈ നാല് വിക്കറ്റുകളിൽ രണ്ടെണ്ണം 2021 ഇന്ത്യയുടെ ലങ്കൻ പര്യടനത്തിനിടെയാണ്. അതിൽ ഒരു മത്സരത്തിൽ രാജസ്ഥാന് നായകൻ പത്ത് പന്ത് നേരിട്ട് രണ്ട് റൺസ് മാത്രം നേടി ഹസരംഗയുടെ മുന്നിൽ അടിപതറേണ്ടി വന്നതുമുണ്ട്.


ഇന്ന് ആർസിബിക്കെതിരായിട്ടുള്ള മത്സരത്തിലും സഞ്ജു പുറത്തായത് ഹസരംഗയുടെ പന്തിലാണ്. അതും ബൗളാഡായിട്ടാണ് മലയാളി താരം പുറത്തായത്. ആർസിബിക്കെതിരെയുള്ള ഇന്നത്തെ മത്സരത്തിൽ 21 പന്തിൽ ഒരു ഫോറും മൂന്ന് സിക്സറുകൾ ഉൾപ്പെടെ 27 റൺസെടുത്താണ് താരം പവലിയനിലേക്ക് മടങ്ങിയത്. 


അതേസമയം സീസണിൽ മികച്ച ഫോം പുലർത്തുന്ന രാജസ്ഥന് ഇന്നത്തെ മത്സരത്തിൽ പിഴച്ചു. മുന്നേറ്റ നിര  തകർന്നടിഞ്ഞപ്പോൾ റിയാൻ പരാഗിന്റെ അർധ-സെഞ്ചുറിയുടെ മികവിലാണ് പ്രഥമ ഐപിഎൽ ചാമ്പ്യൻമാർ തകർച്ചയിൽ പ്രതിരോധിക്കാവുന്ന സ്കോറിലേക്കെത്തിയത്. രാജസ്ഥൻ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. പരാഗ് 31 പന്തിൽ മൂന്ന് ഫോറുകളും നാല് സിക്സറുകളുടെ അകമ്പടിയോട് 56 റൺസെടുത്തു. ആർസിബിക്കായി മുഹമ്മദ് സിറാജ്, ജോഷ് ഹെസ്സൽവുഡ്, ഹസരംഗ എന്ന രണ്ട് വിക്കറ്റുകൾ വീതം നേടി. ഹർഷാൽ പട്ടേലിനാണ് മറ്റൊരു വിക്കറ്റ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.