IPL 2022 ഏപ്രിൽ രണ്ടിന് ആരംഭിക്കും, ചെന്നൈ ഉദ്ഘാടന മത്സരത്തിന്റെ വേദിയായേക്കും
IPL 2021 സീസണിന്റെ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയമാകും ഉദ്ഘാടന മത്സരത്തിന്റെ വേദിയാകുക.
Mumbai : ഐപിഎൽ 2022 (IPL 2022) സീസൺ ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ക്രിക്കറ്റ് ലൈവ് സ്കോർ ന്യൂസ് വെബ്സൈറ്റായ ക്രിക്ക് ബസ്സാണ് ബിസിസിഐ (BCCI) വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏപ്രിൽ രണ്ടിന് പുതിയ സീസൺ ആരംഭിക്കുമെന്ന് ബിസിസിഐ എല്ലാ ഫ്രാഞ്ചൈസികൾക്ക് അനൗദ്യോഗികമായി അറിയിപ്പ് നൽകിട്ടുണ്ടെന്നാണ് ക്രിക്ക് ബസ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഐപിഎൽ 2021 സീസണിന്റെ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയമാകും ഉദ്ഘാടന മത്സരത്തിന്റെ വേദിയാകുക. അതേസമയം മത്സരക്രമങ്ങളുടെ അന്തിമ പട്ടിക ഇതുവരെ തയ്യാറാക്കിട്ടില്ല.
ഈ സീസണിൽ പുതിയ രണ്ട് ടീമുകൾ കൂടി വരുമ്പോൾ മത്സരക്രമങ്ങളിൽ ആകെ മാറ്റമാണ്. കഴിഞ്ഞ സീസൺ വരെ ആകെ 60 മത്സരങ്ങളാണ് ഉണ്ടായിരന്നെങ്കിൽ 2022 മുതൽ അത് 74 മത്സരങ്ങളായി ഉയരും. അടുത്ത സീസണിന്റെ മുഴുവൻ മത്സരങ്ങളും ഇന്ത്യയിൽ വെച്ച് തന്നെയാണെന്ന് നേരത്തെ ബിസിസിഐ സെക്രട്ടറി ജെയ് ഷാ അറിയിച്ചിരുന്നതാണ്.
IPL 2022ലെ മാറ്റം
IPL 2022 സീസൺ അക്ഷരാർഥത്തിൽ ഒരു മാറ്റത്തിന്റെ തുടക്കമാണ്. നേരത്തെ 2011 സീസണിലായിരുന്നു ഐപിഎല്ലിൽ 10 ടീമിനെ വെച്ച് ടൂർണമെന്റ് സംഘടിപ്പിച്ചത്. അന്നും ഇതുപോലെ തന്നെ ഒരു ടീമുമായി ഹോം എവെ മത്സരങ്ങൾ സംഘടിപ്പിച്ചായിരുന്നു ടൂർണമെന്റിന്റെ മത്സര ഘടന. ഇനി അത് മാറാൻ പോകുകയാണ്.
പത്ത് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ച് 74 മത്സരങ്ങളാണ് IPL 2022 സീസണിൽ സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. ഗ്രൂപ്പിലെ എല്ലാ ടീമുകളുമായി അതാത് ടീമുകൾക്ക് ഹോം എവെ മത്സരങ്ങൾ ഉണ്ടാകും. ശേഷം ഒരു ഗ്രൂപ്പിലെ ടീമിന് മറ്റ് ഗ്രൂപ്പിലെ ഒരു ടീമുകളുമായി ഓരോ മത്സരം വീതം ലഭിക്കും. ഹോം ആനുകൂല്യം നറുക്കെടുപ്പിലൂടെ തീരുമാനിക്കും.
ഇത്തരത്തിൽ ഓരോ ടീമും നിലവിലെ കണക്ക് പോലെ 14 മത്സരങ്ങൾ കളിക്കും. മത്സരക്രമങ്ങൾ ഗ്രൂപ്പായി തരംതിരിക്കുമെങ്കിലും പോയിന്റ് ടേബിൾ ഏകീകരിച്ച് തന്നെയാണ്.
അടുത്ത സീസണുകളിലേക്കുള്ള താരങ്ങളുടെ തിരഞ്ഞെടുപ്പ്. ഇത്തവണ നാല് താരങ്ങളെ ടീമിൽ നിലനിർത്താം. പുതുതായി എത്തിയ ഫ്രാഞ്ചൈസികൾക്ക് ഡ്രാഫ്റ്റ് സംവിധാനത്തിലൂടെ താരങ്ങളെ സ്വന്തമാക്കാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...