ന്യൂ ഡൽഹി : താരലേലത്തിൽ ആരും പരിഗണിക്കാതിരുന്ന മിസ്റ്റർ ഐപിഎൽ സുരേഷ് റെയ്നയ്ക്ക് ഇന്ത്യൻ പ്രീമിയർ ലീഗ് 2022ൽ പങ്കെടുക്കാൻ അവസരം ഒരുങ്ങുന്നു എന്നുള്ള ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. ഗുജറാത്ത് ടൈറ്റൻസിന്റെ ഇംഗ്ലീഷ് താരം ജേസൺ റോയി മത്സരത്തിൽ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് സുരേഷ് റെയ്നയുടെ പേര് സമൂഹമാധ്യമങ്ങളിൽ ക്രിക്കറ്റ് ആരാധകർക്കിടയിൽ എത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഐപിഎല്ലിന്റെ ബയോബബിൾ സംവിധാനത്തോട് ഒത്തു ചേർന്ന് പോകാൻ സാധിക്കില്ല എന്ന് അറിയിച്ചുകൊണ്ട് ഇംഗ്ലീഷ് താരം ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ ഭാഗമാകുന്നതിൽ നിന്ന് പിന്മാറിയിരുന്നു. അടിസ്ഥാന തുകയായ 2 കോടി രൂപയ്ക്കാണ് ഗുജറാത്ത് ജേസൺ റോയിയെ താരലേലത്തിലൂടെ സ്വന്തമാക്കിയത്. 


ALSO READ : IPL Auction 2022 | ഖലീൽ അഹമ്മദ് മുംബൈയ്ക്ക് ലഭിക്കാതെ ഡൽഹി ക്യാപിറ്റൽസിന് ലഭിച്ചത് ചാരു ശർമ്മയ്ക്ക് പറ്റിയ അബദ്ധമോ? താരലേലത്തിനിടെയുള്ള വീഡിയോ വൈറലാകുന്നു



ഈ സമയത്താണ് ക്രിക്കറ്റ് ആരാധകർ സുരേഷ് റെയ്നയുടെ പേര് ഐപിഎല്ലുമായി ബന്ധപ്പെട്ട ചർച്ചലേക്ക് വീണ്ടും എത്തിച്ചിരിക്കുന്നത്. റോയിക്ക് പകരം ചിലപ്പോൾ റെയ്നെയെ ടീമിലേക്ക് എത്തിക്കാനാണ് ടൈറ്റൻസ് അണിയറയിലെ ചർച്ചകൾ എന്നാണ് സോഷ്യൽ മീഡിയയിലെ ക്രിക്കറ്റ് പണ്ഡിറ്റുകൾ ഊഹിക്കുന്നത്. 


ബെംഗളൂരുവിൽ വെച്ച് നടന്ന ഐപിഎൽ താരലേലത്തിൽ മൂൻ സിഎസ്കെ താരത്തെ സ്വന്തമാക്കാൻ ഒരു ടീമും തുനിഞ്ഞിരുന്നില്ല. ചെന്നൈ തങ്ങളുടെ നിലവിലെ താരങ്ങളിലെ പലരെയും നിലനിർത്താൻ ശ്രമിച്ചെങ്കിലും റെയ്നെയെ തഴഞ്ഞത് ആരാധകർക്കിടയിൽ ഒരു ചെറിയ കല്ലുകടിക്ക് ഇടയാക്കിയിരുന്നു. 



ALSO READ : IPL Auction 2022 | 'ഇതുകൊണ്ടൊന്നും തളരില്ല' താരലേലത്തിൽ നിരാശ പാട്ടും പാടി മറികടന്ന് ശ്രീശാന്ത്


നേരത്തെ രണ്ട് വർഷം ചെന്നൈ സൂപ്പർ കിങ്സിന് വിലക്ക് ലഭിച്ചപ്പോൾ ആ സീസണുകളിൽ ഐപിഎല്ലിന്റെ ഭാഗമായ ഗുജറാത്ത് ലയൺസ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സുരേഷ് റെയ്ന. 2016 സീസണിൽ സുരേഷ് റെയ്നയുടെ നേതൃത്വത്തിൽ ഗുജറാത്ത് ലയൺസ് ഐപിഎൽ കിരീടം സ്വന്തമാക്കിയിരുന്നു.



ഇതെല്ലാം കണക്ക് കൂട്ടിയാണ് ഗുജറാത്തും സുരേഷ് റെയ്നയും ഐപിഎൽ ആരാധകർക്കിടിയിൽ ചർച്ചയാകുന്നത്. മിസ്റ്റർ ഐപിഎല്ലിന് വീണ്ടും ഇന്ത്യൻ കുട്ടി ക്രിക്കറ്റ് മാമാങ്കത്തിന്റെ വാതിൽ തുറന്ന് ലഭിക്കുമോ എന്ന് കാത്തിരിക്കേണ്ടതാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.