മുംബൈ : കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ മുംബൈ ജയിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും ആഹ്ളാദിച്ചതും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരായിരുന്നു. മറ്റൊന്നുമല്ല മുംബൈ ഡൽഹിയെ തോൽപ്പിച്ചാലെ ആർസിബിക്ക് പ്ലേഓഫിലേക്ക് പ്രവേശിക്കാനാകൂ. അഞ്ച് വിക്കറ്റിന് മുംബൈ തങ്ങളുടെ സീസണിലെ നാലാം ജയം സ്വന്തമാക്കിയതോടെ ആർസിബി ക്യാമ്പ് ഒന്നടങ്കം ആർത്തു. ഇതിനോടകം ബാംഗ്ലുർ താരങ്ങളുടെ ആവേശവും ആഘോഷവുമടങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങൾ ട്രെൻഡിങ് ആകുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുംബൈ ജയം സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ വിരാട് കോലിയും ഗ്ലെൻ മാക്സ്വെല്ലും ഫാഫ് ഡുപ്ലെസിസും മുഹമ്മദ് സിറാജും ചാടി എഴുന്നേറ്റ് ആർസിബി...ആർസിബി...ആർസിബി എന്നാർത്ത് വിളിക്കുകയായിരുന്നു. തൊട്ടുപിന്നാലെ തങ്ങളുടെ പ്ലേ ഓഫ് പ്രവേശനം വികാരപൂർവ്വം സ്വീകരിച്ച് ആർസിബി താരങ്ങൾ മുംബൈ ഇന്ത്യൻസിന് നന്ദി അറിയിക്കുകയും ചെയ്തു. താരങ്ങളുടെ ആഘോഷം പ്രകടനം ആർസിബി തങ്ങളുടെ യുട്യുബ് പേജിൽ പങ്കുവെക്കുകയും ചെയ്തു.  വീഡിയോ കാണാം :


ALSO READ : IPL 2022 Playoffs & Qualifier : പ്ലേഓഫിൽ ആര് ആരെ നേരിടും; മത്സരക്രമങ്ങൾ ഇങ്ങനെ



ഐപിഎൽ 2022 ന്റെ പ്ലേഓഫിലേക്ക് പ്രവേശിക്കുന്ന നാലാമത്തെ ടീമാണ് ബാംഗ്ലൂർ. നേരത്തെ ഒന്നാം സ്ഥാനത്തായി ഗുജറാത്ത് ടൈറ്റൻസും രണ്ടും മൂന്നാമതായി രാജസ്ഥാൻ റോയൽസും ലഖ്നൗ സൂപ്പർ ജയ്ന്റ്സും സീസൺ അവസാനിപ്പിച്ചെങ്കിലും നാലാം സ്ഥാനത്താനായി ബാംഗ്ലൂരും ഡൽഹി തമ്മല്ലായിരുന്നു മത്സരം. 


ബാംഗ്ലൂർ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ ടേബിൾ ടോപ്പറും ടൂർണമെന്റിലെ നവാഗതരുമായ ടൈറ്റൻസിന് തോൽപ്പിച്ചതും ഒപ്പം കഴിഞ്ഞ ദിവസം ഡൽഹിയെ രോഹിത് ശർമയുടെ മുംബൈ തകർത്തതോടെ ഐപിഎൽ 2022 സീസണിന്റെ നാലാമത്തെ ക്വാളിഫൈയറായി ബെംഗളൂരു ടീമെത്തി. ഇത് തുടർച്ചയായി മൂന്നാം തവണയാണ് ആർസിബി ഐപിഎൽ ടൂർണമെന്റിന്റെ പ്ലേഓഫിലേക്ക് പ്രവേശിക്കുന്നത്. പ്ലേഓഫിൽ പ്രവേശിച്ച ടീമുകളിൽ രാജസ്ഥാൻ റോയൽസ് മാത്രമാണ് ഐപിഎൽ കിരീടത്തിൽ ഇതിന് മുമ്പ് മുത്തമിട്ടിട്ടുള്ളത്. ഐപിഎൽ ടൂർണമെന്റിന്റെ പ്രഥമ ചാമ്പ്യന്മാരാണ് രാജസ്ഥാൻ. 


ALSO READ : MS Dhoni: തല ധോണി തന്നെ! വെളിപ്പെടുത്തി സിഎസ്കെ ക്യാപ്റ്റൻ


ഐപിഎൽ പ്ലേഓഫ്, ക്വാളിഫൈയർ മത്സരക്രമങ്ങൾ


ഐപിഎൽ 2022ന്റെ ലീഗ് മത്സരങ്ങൾ മുംബൈയിലും പൂണെയിലും വെച്ചായിരുന്നെങ്കിൽ സീസണിന്റെ പ്ലേഓഫ് ക്വാളിഫൈയറുകൾ കൽക്കത്ത ഈഡൻ ഗാർഡനിലും അഹമദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലും വെച്ചാണ് നടക്കുക. മെയ് 29ന് അഹമദബാദിൽ വെച്ച് തന്നെയാണ് ഐപിഎൽ 2022 സീസണിന്റെ ഫൈനൽ സംഘടിപ്പിക്കുന്നത്. ക്വാളിഫയറുകളും എലിമിനേറ്റർ മത്സരങ്ങൾ രാത്രി 7.30നും ഫൈനൽ രാത്രി 8 മണിക്കുമാണ് ആരംഭിക്കുന്നത്. ഫൈനലിന് മുമ്പ് ക്ലോസിങ് സെറിമണി നടത്താൻ ബിസിസിഐ തീരുമാനിച്ചതിന് തുടർന്നാണ് ഫൈനൽ മത്സരം രാത്രി 8 മണിക്ക് നടത്തുന്നത്.


ക്വാളിഫയർ 1 - മെയ് 24ന് കൊൽക്കത്ത ഈഡൻ ഗാർഡനിൽ വെച്ചാണ് മത്സരം. ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30നാണ് മത്സരം. 


എലിമിനേറ്റർ - മെയ് 25ന് കൊൽക്കത്ത ഈഡൻ ഗാർഡനിൽ വെച്ചാണ് മത്സരം. ലഖ്നൗ സൂപ്പർ ജയ്ന്റ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരും തമ്മിലാണ് മത്സരം. രാത്രി 7.30നാണ് മത്സരം. 


ക്വാളിഫയർ 2 - മെയ് 27ന് അഹമദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ആദ്യ ക്വാളിഫയറിൽ തോൽക്കുന്ന ടീമും എലിമിനേറ്ററിൽ ജയിക്കുന്ന ടീമും തമ്മിൽ ഏറ്റമുട്ടും. രാത്രി 7.30നാണ് മത്സരം. 


ഫൈനൽ - മെയ് 29ന് അഹമദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. രാത്ര 8 മണിക്കാണ് കലാശപ്പോരാട്ടം ആരംഭിക്കുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.