IPL 2024 Updates : മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസി മാറ്റത്തിന് പിന്നാലെ ദക്ഷിണേന്ത്യൻ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദും തങ്ങളുടെ നായക സ്ഥാനത്ത് മാറ്റം വരുത്തി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ പാറ്റ് കമ്മിൻസ് നയിക്കും. ദക്ഷിണാഫ്രിക്കൻ ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എയ്ഡെൻ മർക്രത്തെ ഒഴിവാക്കിയാണ് എസ്ആർഎച്ച് പാറ്റ് കമ്മിൻസിന് പുതിയ നായകനായി നിയമിച്ചിരിക്കുന്നത്. മാർച്ച് 22നാണ് ഐപിഎൽ 2024 സീസണിന് തുടക്കമാകുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ കഴിഞ്ഞ ഐപിഎൽ 2024 താരലേലത്തിലാണ് ദക്ഷിണേന്ത്യൻ ഫ്രാഞ്ചൈസി ഓസീസ് നായകൻ മോഹവിലയ്ക്ക് ഹൈദാരാബാദിലേക്കെത്തിക്കുന്നത്. ലോകകപ്പ് ഉയർത്തിയ ഓസീസ് നായകന് വേണ്ടി സൺറൈസേഴ്സ് ചിലവഴിച്ചത് 20.5 കോടി രൂപയാണ്. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഒരു താരത്തിന് വേണ്ടി ചിലവഴിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന തുകയാണിത്. അതെ താരലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മറ്റൊരു ഓസ്ട്രേലിയൻ താരമായ മിച്ചൽ സ്റ്റാർക്കിന് വേണ്ടി ചിലവഴിച്ച 24.75 കോടി രൂപയാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേലത്തുക. പാറ്റ് കമ്മിൻസിന്റെ കീഴിൽ ഓസ്ട്രേലിയ ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടിയതാണ് ഓസീസ് നായകൻ ഐപിഎൽ താരലേലത്തിൽ ഇത്രയധികം സ്വീകാര്യത ലഭിച്ചത്.


ALSO READ : IPL 2024 : 3.60 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയ യുവതാരത്തിന് വാഹനപകടത്തിൽ പരിക്ക്; താരത്തിന്റെ സൂപ്പർ ബൈക്ക് തകർന്ന നിലയിൽ


കഴിഞ്ഞ സീസണിലാണ് എയ്ഡെൻ മർക്രത്തെ എസ്ആർഎച്ച് തങ്ങളുടെ നായകനായി നിയമിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ടി20 ലീഗായ എസ്എ20യിൽ ആദ്യമായി സൺറൈസേഴ്സിന്റെ ഇസ്റ്റേൺ കേപ്പ് ടീം കിരീടം നേടിയത് മർക്രത്തിന്റെ നേതൃത്വത്തിലായിരുന്നു. തുടർന്നാണ് എസ്ആർഎച്ചിന്റെ ക്യാപ്റ്റനായി 2023ൽ നിയമിക്കുന്നത്. അതേസമയം കഴിഞ്ഞ സീസണിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമായിരുന്നു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ കീഴിൽ എസ്ആർഎച്ച് കാഴ്ചവെച്ചത്. സൺറൈസേഴ്സിന്റെ മുന്നാത്തെ ഓസ്ട്രേലിയൻ ക്യാപ്റ്റനാണ് പാറ്റ് കമ്മിൻസ്. 2021 സീസൺ വരെ എസ്ആർഎച്ചിന്റെ നായകനായിരുന്നു ഡേവിഡ് വാർണറായിരുന്നു ഇതിന് മുമ്പ് എസ്ആർഎച്ചിനെ ഓസീസ് താരം. ഹൈദരാബാദിനെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരത്തിൽ നയിച്ചത് വാർണറായിരുന്നു.വാർണറുടെ നേതൃത്വത്തിൽ എസ്ആർഎച്ച് 2018 കപ്പുയർത്തുകയും ചെയ്തിരുന്നു.


ഐപിഎൽ 2024നുള്ള എസ്ആർഎച്ചിന്റെ സ്ക്വാഡ്


അബ്ദുൾ സമദ്, അഭിഷേക് ശർമ്മ, എയ്ഡെൻ മർക്രം, മാർക്കോ ജാൻസെൻ, രാഹുൽ ത്രിപാഠി, വാഷിങ്ഡൺ സുന്ദർ, ഗ്ലെൻ ഫിലിപ്‌സ്, സൻവീർ സിംഗ്, ഹെയ്ൻറിച്ച് ക്ലാസൻ, ഭുവനേശ്വർ കുമാർ, മായങ്ക് അഗർവാൾ, ടി. നടരാജൻ, അൻമോൽപ്രീത് സിങ്, മായങ്ക് മർകണ്ഡേ, ഉപേന്ദ്ര സിങ് യാദവ്, ഉമ്രാൻ മാലിക്ക്, നിതീഷ് കുമാർ റെഡ്ഡി, ഫസൽഹഖ് ഫാറൂഖി, ഷഹബാസ് അഹമ്മദ്, ട്രാവിസ് ഹെഡ്, വനിന്ദു ഹസരംഗ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ജയ്ദേവ് ഉനദ്ഘട്ട്, ആകാശ് സിങ്, ജാതവേദ് സുബ്രഹ്മണ്യൻ


ഐപിഎൽ 2024 ടീമുകളും ക്യാപ്റ്റന്മാരും


ചെന്നൈ സൂപ്പർ കിങ്സ് - എം എസ് ധോണി


ഡൽഹി ക്യാപിറ്റൽൻസ് - റിഷഭ് പന്ത് (പന്തിന് പരിക്ക് പൂർണായി ഭേദമായാൽ, അല്ലാത്തപക്ഷം ഡേവിഡ് വാർണറായിരുക്കും നയിക്കാൻ സാധ്യത)


ഗുജറാത്ത് ടൈറ്റൻസ് - ശുഭ്മാൻ ഗിൽ


കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - ശ്രെയസ് അയ്യർ


ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് - കെ.എൽ രാഹുൽ


മുംബൈ ഇന്ത്യൻസ് - ഹാർദിക് പാണ്ഡ്യ


പഞ്ചാബ് കിങ്സ് - ശിഖർ ധവാൻ


രാജസ്ഥാൻ റോയൽസ് - സഞ്ജു സാംസൺ


റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ - ഫാഫ് ഡ്യുപ്ലെസിസ്


സൺറൈസേഴ്സ് ഹൈദാരാബാദ് - പാറ്റ് കുമ്മിൻസ്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.