Punjab Kings IPL Auction 2024 : കോടികൾ മറിയുന്ന ഐപിഎൽ താരലേലം അടുത്ത സീസണിൽ ടീമുകളുടെ പ്രകടനം ശക്തിപ്പെടുത്താൻ താരങ്ങളെ കണ്ടെത്താനുള്ളത്. അതിൽ ഒരു അബദ്ധം പറ്റിയാൽ എന്താകും സ്ഥിതി. നഷ്ടമാകുന്നത് ചിലവഴിക്കുന്ന തുക മാത്രമല്ല, ചിലപ്പോൾ ഒരു താരത്തിന് ലഭിക്കുന്ന അവസരം കൂടിയാണ്. അതേസമയം ഈ അബദ്ധകൊണ്ട് മറ്റൊരു താരത്തിന് കോളടിച്ചുയെന്ന് തന്നെ പറയാം. അങ്ങനെ കഴിഞ്ഞ ദിവസം ദുബായിൽ വെച്ച് നടന്ന താരലേലത്തിൽ ഒരു ടീമിന് പറ്റിയ അബദ്ധത്തിൽ കോളടിച്ചിരിക്കുകയാണ് 32കാരനായ ഛത്തീസ്ഗഡ് സ്വദേശിയായ താരം. അമേളി പറ്റിയത് പഞ്ചാബ് കിങ്സിന്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഛത്തീസ്ഗ്ഡ് സ്വദേശിയായ ശശാങ്ക് സിങ് എന്ന താരത്തെ 20 ലക്ഷം രൂപയായ അടിസ്ഥാന തുകയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കുകയായിരുന്നു. ഓക്ഷ്ണറായ മല്ലിക സാഗർ താരത്തെ പഞ്ചാബ് സ്വന്തമാക്കിയെന്നറിയിച്ചുകൊണ്ട് ലേലചുറ്റിക അടിക്കുകയും ചെയ്തു. എന്നാൽ അതിന് ശേഷമാണ് പഞ്ചാബ് ടീമിന്റെ ഉടമകളായ നെസ് വാഡിയയും പ്രീതി സിന്റയും തങ്ങൾക്ക് പറ്റിയ അബദ്ധം മനസ്സിലാക്കുന്നത്. തങ്ങൾ അബദ്ധത്തിലാണ് ശാശാങ്ക് സിങ്ങിനായി ലേലം വിളിച്ചത്, താരത്തെ തിരികെ എടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.


ALSO READ : IPL 2024 Auction : ആരാണ് ചെന്നൈ 8.4 കോടി ചിലവഴിച്ച് സ്വന്തമാക്കിയ സമീർ റിസ്വി?



അതേസമയം ശശാങ്കിനെ തിരിച്ചെടുക്കാൻ സാധിക്കില്ല. താരത്തെ ലേലം ചെയ്തതായി അറിയിച്ചുകൊണ്ട് ലേലച്ചുറ്റിക അടിച്ചുയെന്നും മല്ലിക പഞ്ചാബ് കിങ്സ് ഉടമകൾക്ക് മറുപടി നൽകി. ലേലം നിയമം അനുസരിച്ച് ലേലം ഉറപ്പിച്ച് ചുറ്റിക അടിച്ചാൽ ടീമുകൾക്ക് ആ താരത്തെ തിരികെ നൽകാൻ സാധിക്കില്ലയെന്നാണ്. അതുകൊണ്ട് 20 ലക്ഷം രൂപ അനാവശ്യമായി ചിലവഴിച്ച് പഞ്ചാബ് ഒരു താരത്തെ ടീമിലേക്കെത്തിച്ചു. മറ്റേതോ ഒരു താരമാണെന്ന് കരുതിയാണ് പഞ്ചാബ് ഛത്തീസ്ഗഡ് താരത്തിനായി ലേലം വിളിച്ചത്. 


സമാനമായി ഡൽഹി ക്യാപിറ്റൽസിനും ഇതെ അബദ്ധം സംഭവിച്ചു. സുമീത്ത് വർമ എന്ന താരത്തിനായി ഡൽഹി ഉടമകൾ ലേലം വിളിച്ചു. എന്നാൽ ലേലം ഉറപ്പിച്ച് ചുറ്റിക അടിക്കുന്നതിന് മുമ്പായി തങ്ങൾക്ക് പറ്റിയ അബദ്ധം മനസ്സിലാക്കി ഓക്ഷ്ണറെ അയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ സുമീത്ത് കുമാർ എന്ന മറ്റൊരു താരത്തെ ഡൽഹി സ്വന്തമാക്കിയിരുന്നു.


അതേസമയം കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ താരലേലത്തിൽ ഓസീസ് താരങ്ങളായി മിച്ചൽ സ്റ്റാർക്കും, പാറ്റ് കമ്മിൻസും ഏറ്റവും മൂല്യമേറിയ താരങ്ങളായി. മിച്ചൽ സ്റ്റാർക്കിനെ 24.75 കോടി രൂപ ചിലവഴിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയപ്പോൾ 20.50 കോടിക്കാണ് പാറ്റ് കമ്മിൻസിനെ സൺറൈസേഴ്സ് ഹൈദരാബാദ് നേടിയത്. ഇരുവരെയും കഴിഞ്ഞ് ഏറ്റവും ഉയർന്ന് തുക ചിലവഴിച്ചിരിക്കുന്നത് ന്യുസിലാൻഡ് താരം ഡാരിൽ മിച്ചിലാനാണ്. 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ പേസർ ഹർഷാൽ പട്ടേലാണ് മറ്റൊരു വിലയേറിയ താരം. 11.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് ഹർഷാൽ പട്ടേലിനെ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസ് താരം അൽസാരി ജോസഫിനെ 11.50 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. അതേസമയം ഓസീസ് താരം സ്റ്റീവ് സ്മിത്തും ഇന്ത്യൻ താരം മനീഷ് പാണ്ഡെയും ന്യൂസിലാൻഡിന്റെ ലോക്കി ഫെർഗൂസൻ തുടങ്ങിയ പ്രഖുഖ താരങ്ങളെ ആരും സ്വന്തമാക്കിയില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.