IPL 2024: ICC ലോകകപ്പിന്‍റെ ആവേശം അവസാനിക്കുന്നതോടെ രാജ്യത്തിന്‍റെ സ്വന്തം IPL ക്രിക്കറ്റിന്‍റെ ആവേശം ഉണരും. അതിനുള്ള തയ്യാറെടുപ്പുകള്‍ BCCI ആരംഭിച്ചു കഴിഞ്ഞു.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Nokia 105 Classic: ഈ മൊബൈല്‍ഫോണ്‍ ഓര്‍മ്മയുണ്ടോ? 999 രൂപയ്ക്ക് വിപണി കീഴടക്കാന്‍ എത്തിയിരിയ്ക്കുന്നു നോക്കിയ 105 ക്ലാസിക്!! 
 
ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിയ്ക്കുന്ന  ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2024) വന്‍ താരലേലം സംബന്ധിച്ച വാര്‍ത്തകള്‍ BCCI പുറത്തുവിട്ടു, അതനുസരിച്ച്  ഐപിഎൽ 2024 താരലേലം ഡിസംബർ 19ന് നടക്കും. പതിവിനു വിപരീതമായി ഇത്തവണ താരലേലം വിദേശത്താണ് നടക്കുക. 


Also Read:  Lunar Eclipse Effect on Zodiacs: ഈ രാശിക്കാര്‍ നാളത്തെ പൂര്‍ണ്ണ ചന്ദ്രനെ നോക്കരുത്!! കഷ്ടതകള്‍ സംഭവിക്കും 
 
ESPNcriinfo യുടെ റിപ്പോർട്ട് അനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് എമിറേറ്റ്സിലെ ദുബായിലാണ് IPL 2024 താരലേലം നടക്കുന്നത്. കഴിഞ്ഞ തവണ താരലേലം നടന്നത് കൊച്ചിയിലായിരുന്നു. ദുബായില്‍ IPL താരലേലം നടക്കുമ്പോള്‍ അതേ ദിവസം, അതായത് ഡിസംബർ 19 ന്, ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനം ഗ്കെബെർഹയിൽ കളിക്കുകയായിരിയ്ക്കും...!!


IPL താര ലേലത്തിന് മുന്നോടിയായി ഓരോ ഫ്രാഞ്ചൈസികളും തങ്ങള്‍ നിലനിര്‍ത്താനും റിലീസ് ചെയ്യാനും ഉദ്ദേശിക്കുന്ന താരങ്ങളുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ BCCI നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതായത്, ഓരോ ഫ്രാഞ്ചൈസികളും നവംബർ 15ന് മുന്‍പായി ഈ ലിസ്റ്റ് സമര്‍പ്പിക്കണം. ഡിസംബർ ആദ്യ ആഴ്ചയില്‍ ലേല പൂൾ അന്തിമമാകും. 


ഓക്ഷന്‍ പേഴ്സ്?


ഈ ലേലത്തിന് കഴിഞ്ഞ വർഷം 95 കോടി രൂപയുണ്ടായിരുന്ന ടീമിന്‍റെ ഓക്ഷന്‍ പേഴ്‌സ് തുക 100 കോടി രൂപയായി  വര്‍ദ്ധിപ്പിച്ചു,  5 കോടിയുടെ വർദ്ധനവാണ് ഈ പുതിയ സീസണില്‍ വരുത്തിയിരിയ്ക്കുന്നത്.  2023 മുതൽ ഓരോ ഫ്രാഞ്ചൈസികളും ചെലവഴിക്കാത്ത തുകയും ഓക്ഷന്‍ പേഴ്സില്‍ ഉള്‍പ്പെടും.  


നിലവില്‍ പഞ്ചാബ് കിങ്‌സിന്‍റെ പക്കലാണ് ഏറ്റവും കൂടുതല്‍ തുക ബാലന്‍സ് ഉള്ളത്.  12.20 കോടി രൂപ.  രണ്ടാം സ്ഥാനത്ത്  6.55 കോടി രൂപയുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലകൊള്ളുന്നു. 


ഗുജറാത്ത് ടൈറ്റന്‍സ്: 4.45 കോടി രൂപ 


ഡല്‍ഹി ക്യാപിറ്റല്‍സ്: 4.45 കോടി രൂപ


ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: 3.55 കോടി രൂപ 


രാജസ്ഥാന്‍ റോയല്‍സ്: 3.55 കോടി രൂപ 


റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: 1.75 കോടി രൂപ


കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്: 1.65 കോടി രൂപ


ചെന്നൈ സൂപ്പര്‍ കിങ്‌സ്: 1.5 കോടി രൂപ 


മുംബൈ ഇന്ത്യന്‍സ്: 0.05 കോടി രൂപ


അതേസമയം, ഈ വര്‍ഷത്തെ താരലേലത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ചില താരങ്ങള്‍ മിന്നിത്തിളങ്ങും എന്നാണ് സൂചനകള്‍.  ഈ വർഷം മിനി ലേലത്തിനെത്തുന്ന ചില ഓസ്‌ട്രേലിയൻ, ഇംഗ്ലണ്ട് താരങ്ങളിലാണ് എല്ലാ കണ്ണുകളും. കഴിഞ്ഞ വർഷം പഞ്ചാബ് 18.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയ സാം കുറനാണ് ഇതുവരെയുള്ള ഏറ്റവും വിലകൂടിയ IPL താരം. 


ഈ വർഷം ഓസ്‌ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കും കഴിഞ്ഞ ലേലം ഒഴിവാക്കിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും നീണ്ട ഇടവേളയ്ക്ക് ശേഷം ലേലത്തിൽ തിരിച്ചെത്തും. ട്രാവിസ് ഹെഡും ഒപ്പമുണ്ടാകും. ഇംഗ്ലണ്ടിൽ നിന്ന്, ഐപിഎൽ 2023 ലേലത്തിൽ ക്രിസ് വോക്‌സ്, അലക്‌സ് ഹെയ്‌ൽസ്, സാം ബില്ലിംഗ്‌സ്, ജെറാൾഡ് കോറ്റ്‌സി എന്നിവരും ഉണ്ടാകും.  


മുന്‍പ് നടന്ന താര ലേലത്തിലെ പല റെക്കോര്‍ഡുകളും IPL 2024 താര ലേലം തകര്‍ക്കും എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ വിലയിരുത്തല്‍. ആവേശകരമായ താരലേലം മുതല്‍  IPL 2024 ന്‍റെ കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.