IPL 2024 : ഗംഭീർ ലഖ്നൗ വിട്ടു; ഇനി തന്റെ പഴയ തട്ടകത്തിൽ
Gautam Gambhir Kolkata Knight Riders : കഴിഞ്ഞ രണ്ട് സീസണുകളിലായി ഗൗതം ഗംഭീർ ടീം മെന്ററായി ഐപിഎല്ലിലെ പുതുമുഖങ്ങളായ ലഖ്നൗ സൂപ്പർ ജെയ്ന്റ്സിനൊപ്പമായിരുന്നു.
ഐപിഎല്ലിലെ പുതുമുഖങ്ങളായ ലഖ്നൗ സൂപ്പർ ജെയ്ന്റ്സുമായി വേർപിരിഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. ലഖ്നൗ വിട്ട ഗംഭീർ തന്റെ പഴയ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ചേരും. ഗംഭീറിന്റെ നേതൃത്വത്തിലാണ് കൊൽക്കത്ത രണ്ട് തവണ ഐപിഎൽ കിരീടം ഉയർത്തിട്ടുള്ളത്. തങ്ങളുടെ ഇതിഹാസം ഈഡൻ ഗാർഡനിലേക്ക് തിരികെ എത്തുന്നുയെന്ന് കെകെആറിന്റെ സിഇഒ വെങ്കി മൈസൂർ അറിയിച്ചു. ടീം മെന്റായിട്ട് തന്നെയാണ് ഗംഭീർ തന്റെ പഴയ തട്ടകത്തിലേക്കെത്തുന്നത്. ഗംഭീർ തിരിച്ചുവരവ് ടീം ഉടമകളിൽ ഒരാളായ ഷാറൂഖ് ഖാൻ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതായിട്ടാണ് ടീം അറിയിക്കുന്നത്. തങ്ങളുടെ ക്യാപ്റ്റൻ തിരികെ വരുന്നുയെന്നാണ് കെകെആർ അറിയിച്ചിരിക്കുന്നത്.
പുതുമുഖങ്ങളായി ഐപിഎല്ലിലേക്കെത്തിയ എൽഎസ്ജിയിൽ രണ്ട് വർഷം മെന്ററായി പ്രവർത്തിച്ചതിന് ശേഷമാണ് ഗംഭീർ കൊൽക്കത്തയിലേക്ക് ചേക്കേറുന്നത്. ഗംഭീറിന്റെ മെന്ററായി പ്രവർത്തിച്ച രണ്ട് സീസണിൽ ലഖ്നൗ പ്ലേ ഓഫിലേക്ക് പ്രവേശിച്ചിരുന്നു. ആദ്യ സീസണിൽ എൽഎസ്ജി ഫൈനലിൽ എത്തുകയും രണ്ടാം സീസണിൽ സൂപ്പർ ജയന്റ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തായിട്ടാണ് ലീഗ് അവസാനിപ്പിച്ചിരുന്നത്. വൈകാരികമായ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഗംഭീർ തന്റെ വിടവാങ്ങൾ അറിയിച്ചിരിക്കുന്നത്. ടീമിന്റെ ഉടമയായ സഞ്ജീവ് ഗോയങ്കയ്ക്കും കോച്ചുമാർക്കും താരങ്ങൾക്കും എല്ലാ ഗംഭീർ ആശംസകളും നന്ദിയും അറിയിച്ചു.
ഇതിന് പിന്നാലെ തൊട്ടടുത്ത പോസ്റ്റിൽ ഗംഭീർ താൻ ചേക്കേറാൻ പോകുന്ന ടീം ഏതാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെ തന്റെ 23-ാം നമ്പർ ജേഴ്സി അണിഞ്ഞുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഗംഭീർ തന്റെ കൂടുമാറ്റം ഏവിടേക്കാണെന്ന് അറിയിച്ചിരിക്കുന്നത്. ഗംഭീർ എപ്പോഴും ഈ കുടുംബത്തിന്റെ ഭാഗമാണ്, തങ്ങളുടെ ക്യാപ്റ്റൻ തിരികെ വീട്ടിലേക്ക് വരികയാണ് മെന്ററെന്ന മറ്റൊരു അവതാരമായി ഷാറൂഖ് ഖാൻ പറഞ്ഞു.
ഐപിഎല്ലിന് മുന്നോടിയായി ടീമുകളുടെ പിന്നിലെ കൂടുമാറ്റങ്ങൾ പുരോഗമിക്കുകയാണ്. രാജസ്ഥാൻ റോയൽസിന്റെ ബോളിങ് കോച്ച് ലസിത് മലിംഗയെ സ്വന്തമാക്കി കൊണ്ട് മുംബൈ ഇന്ത്യൻസാണ് പുതിയ സീസണിന് മുന്നോടിയായിട്ടുള്ള കൂടുമാറ്റങ്ങൾക്ക് തുടക്കമിട്ടത്. തൊട്ടുപിന്നാലെ രാജസ്ഥാൻ മുംബൈയുടെ ബോളിങ് കോച്ച് ഷെയ്ൻ ബോണ്ടിനെ തൂക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.