ഐപിഎല്ലില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്‌സ്. ഗുജറാത്ത് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം ഒരു പന്തും മൂന്ന് വിക്കറ്റുകളും ബാക്കി നിര്‍ത്തി പഞ്ചാബ് മറികടന്നു. 29 പന്തില്‍ നിന്ന് പുറത്താകാതെ 61 റണ്‍സ് നേടിയ ശശാങ്ക് സിംഗാണ് പഞ്ചാബിന്റെ വിജയശില്‍പ്പി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് വേണ്ടി നായകന്‍ ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്ത്. ഓപ്പണറായി ക്രീസിലെത്തിയ ഗില്‍ പുറത്താകാതെ നേടിയത് 48 പന്തില്‍ 89 റണ്‍സ്. 6 ബൗണ്ടറികളും 4 സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. 19 പന്തില്‍ 33 റണ്‍സ് നേടിയ സായ് സുദര്‍ശന്റെയും പുറത്താകാതെ 8 പന്തില്‍ 23 റണ്‍സ് നേടിയ രാഹുല്‍ തെവാതിയയുടെയും പ്രകടനമാണ് ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 


ALSO READ: കെകെആറിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഡൽഹിക്കും ക്യാപ്റ്റൻ പന്തിനും വൻ തിരിച്ചടി; ലക്ഷങ്ങൾ പിഴ ചുമത്തി


മറുപടി ബാറ്റിംഗില്‍ പഞ്ചാബിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നായകന്‍ ശിഖര്‍ ധവാന് ഒരു റണ്‍ മാത്രമേ നേടാനായുള്ളൂ. 70 റണ്‍സ് നേടുന്നതിനിടെ 4 വിക്കറ്റുകള്‍ പഞ്ചാബിന് നഷ്ടമായി. പ്രഭ്‌സിമ്രാന്‍ സിംഗ് 24 പന്തില്‍ 35 റണ്‍സ് നേടി. ജോണി ബെയര്‍സ്‌റ്റോ 13 പന്തില്‍ 22 റണ്‍സ് നേടിയപ്പോള്‍ സാം കറന് (5) തിളങ്ങാനായില്ല. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച അശുതോഷ് ശര്‍മ്മയുടെയും ശശാങ്ക് സിംഗിന്റെയും പ്രകടനമാണ് പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ അശുതോഷ് 17 പന്തില്‍ 31 റണ്‍സ് നേടി. 


മറുഭാഗത്ത് തകര്‍പ്പന്‍ ഫോമിലായിരുന്ന ശശാങ്ക് സിംഗ് അര്‍ദ്ധ സെഞ്ച്വറി നേടി. 29 പന്തില്‍ 6 ബൗണ്ടറികളുടെയും 4 സിക്‌സറുകളുടെയും അകമ്പടിയോടെ ശശാങ്ക് 61 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ പരാജയം മുന്നില്‍ കണ്ട പഞ്ചാബിനെ വിജയ വഴിയിലേയ്ക്ക് തിരിച്ചെത്തിച്ച ശശാങ്ക് തന്നെയാണ് കളിയിലെ താരം. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഐപിഎല്‍ താരത്തില്‍ പഞ്ചാബ് അബദ്ധത്തില്‍ സ്വന്തമാക്കിയ താരമാണ് ശശാങ്ക് സിംഗ്. മറ്റൊരു താരത്തിനെ സ്വന്തമാക്കാന്‍ ശ്രമിച്ച പഞ്ചാബ് ആളുമാറിയാണ് ശശാങ്കിനെ ടീമിലെത്തിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.