IPL 2024: കോഹ്ലിയും ഗംഭീറും വീണ്ടും നേര്‍ക്കുനേര്‍; ബെംഗളൂരുവില്‍ ഇന്ന് തീ പാറും!
IPL 2024 RCB vs KKR: ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മിലുള്ള വാക്‌പോരുകളും വാശിക്കളികളുമെല്ലാം ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചര്‍ച്ചാ വിഷയങ്ങളാണ്.
ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും നേര്‍ക്കുനേര്‍. പരസ്പരം ഏറ്റുമുട്ടിയപ്പോഴെല്ലാം ആവേശം നിറഞ്ഞ മത്സരങ്ങളാണ് ഇരുടീമുകളും ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ എം ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക. കൊല്‍ക്കത്തയും ബെംഗളൂരുവും വീണ്ടും മുഖാമുഖം വരുമ്പോള്‍ ആവേശം വാനോളം ഉയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മിലുള്ള വാക്‌പോരുകളും വാശിക്കളികളുമെല്ലാം എക്കാലവും ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ചൂടേറിയ ചര്‍ച്ചാ വിഷയങ്ങളാണ്. കഴിഞ്ഞ സീസണില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിനൊപ്പമായിരുന്ന ഗംഭീറും കോഹ്ലിയും തമ്മില്‍ ചൂടേറിയ സംസാരമുണ്ടായിരുന്നു. ഇതിന് മുമ്പും ഇരുവരും തമ്മില്‍ കളിക്കളത്തില്‍ ഏറ്റുമുട്ടിയ ചരിത്രമുണ്ട്. ഇത്തവണ കൊല്‍ക്കത്തയുടെ മെന്റര്‍ റോളിലാണ് ഗംഭീര്‍ എത്തുന്നത്.
ALSO READ: ഡല്‍ഹി ബൗളര്‍മാരെ പഞ്ഞിക്കിട്ട് റിയാന്‍ പരാഗ് 2.0! ട്രോളിയവര്‍ക്ക് മറുപടി ബാറ്റ് കൊണ്ട്
ബൗളര്‍മാരെ സഹായിക്കുന്ന സ്വഭാവമാണ് ചിന്നസ്വാമിയിലെ പിച്ചിനുള്ളത്. അതിനാല്‍ തന്നെ സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസല്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, അല്‍സാരി ജോസഫ് എന്നിവരിലാണ് ബെംഗളൂരു വിശ്വാസം അര്‍പ്പിക്കുന്നത്. ഈ സ്റ്റേഡിയത്തില്‍ കളിച്ച 89 മത്സരങ്ങളില്‍ 48 എണ്ണത്തിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. ടോസ് നേടുന്ന ടീം ഇന്നും ചേസ് ചെയ്യാന്‍ തന്നെയാണ് സാധ്യത.
പ്രതിഭാധനരായ ഒരുപിടി താരങ്ങളുമായാണ് കൊല്‍ക്കത്ത ഇത്തവണ കളത്തിലിറങ്ങുന്നത്. ഫില്‍ സാള്‍ട്ട്, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസല്‍, ശ്രേയസ് അയ്യര്‍, റിങ്കു സിംഗ്, നിതീഷ് റാണ, വെങ്കടേഷ് അയ്യര്‍ എന്നിവരാണ് കൊല്‍ക്കത്തയുടെ ബാറ്റ്‌സ്മാന്‍മാര്‍. മറുഭാഗത്ത്, 'കെജിഎഫ്' എന്നറിയപ്പെടുന്ന വിരാട് കോഹ്ലി, ഗ്ലെന്‍ മാക്‌സ്വെല്‍, ഫാഫ് ഡുപ്ലസി എന്നിവര്‍ ഏത് ബൗളിംഗ് നിരയ്ക്കും തലവേദനയാണ്. ഒപ്പം കാമറൂണ്‍ ഗ്രീനും മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ കൂടി എത്തുന്നതോടെ ബെംഗളൂരു ശക്തം.
സാധ്യതാ ടീം
കൊല്‍ക്കത്ത: ഫില്‍ സാള്‍ട്ട് (WK), സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (c), നിതീഷ് റാണ, റിങ്കു സിംഗ്, ആന്ദ്രെ റസ്സല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, സുയാഷ് ശര്‍മ്മ/ചേതന്‍ സ്‌കറിയ [ഇംപാക്റ്റ് സബ്സ്റ്റിറ്റിയൂട്ട്: രമണ്‍ദീപ് സിംഗ്]
ബംഗളൂരു: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസി (c), കാമറൂണ്‍ ഗ്രീന്‍, രജത് പാടീദാര്‍, ഗ്ലെന്‍ മാക്സ്വെല്‍, അനൂജ് റാവത്ത് (WK), ദിനേഷ് കാര്‍ത്തിക്, അല്‍സാരി ജോസഫ്, മായങ്ക് ദാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍ [ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ട്: മഹിപാല്‍ ലോംറോര്‍]
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.