Sunrisers Hyderabad David Warner Issue : ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്നും ബ്ലോക്ക് ചെയ്ത് ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ്. ഡേവിഡ് വാർണർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഐപിഎല്ലിൽ സൺറൈസേഴ്സ് നേടിയ ഏക കപ്പ് ഡേവിഡ് വാർണറുടെ നേതൃത്വത്തിലായിരുന്നു. കൂടാതെ എസ്ആർഎച്ചിനെ ഏറ്റവും കൂടുതൽ മത്സരത്തിൽ നയിച്ചതും ഈ ഓസീസ് ഓപ്പണറായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വാർണർ തന്നെയാണ് തന്നെ ഹൈദരാബാദ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ബ്ലോക്ക് ചെയ്ത വിവരം അറിയിച്ചത്. ദുബായിൽ പുരോഗമിക്കുന്ന ഐപിഎൽ ലേലത്തിൽ എസ്ആർഎച്ച് സ്വന്തമാക്കിയ ദേശീയ ടീമിലെ തന്റെ സഹതാരങ്ങളായ പാറ്റ് കമ്മിൻസിനെയും ട്രോവിസ് ഹെഡ്ഡിനെയും അഭിനന്ദിക്കാൻ പോസ്റ്റ് പങ്കുവെച്ചപ്പോഴാണ് വാർണർ ഇക്കാര്യം അറിയുന്നത്. തുടർന്ന് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എസ്ആർഎച്ച് തന്നെ ബ്ലോക്ക് ചെയ്ത വിവരം വാർണർ പങ്കുവെക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ മാത്രമല്ല എസ്ആർഎച്ച് എക്സ് ഉൾപ്പെടെയുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വാർണറെ ബ്ലോക്ക് ചെയ്തിട്ടുണ്ട്.


ALSO READ : IPL Auction 2024 : കമ്മിൻസിനെയും മറികടന്ന് സ്റ്റാർക്ക്; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഓസീസ് പേസർ



വാർണറും എസ്ആർഎച്ചും തമ്മിലുള്ള പ്രശ്നങ്ങൾക്കുള്ള തുടക്കം രണ്ട് സീസണുകൾക്ക് മുമ്പാണ്. 2021 സീസണിന്റെ ഇടയ്ക്ക് വെച്ച് എസ്ആർഎച്ച് മാനേജ്മെന്റ് വാർണറെ നായക സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. പിന്നാലെ പ്ലേയിങ് ഇലവനിൽ പോലും ഉൾപ്പെടുത്താതെ ഓസീസ് താരത്തെ ബെഞ്ചിലിരുത്തുകയും ചെയ്തു. ഇത് ടീമും താരവും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ ഉണ്ടാകുകയും ചെയ്തു. പിന്നാലെ കഴിഞ്ഞ സീസണിൽ വാർണർ ഡൽഹി ക്യാപിറ്റൽസിലെത്തി. തുടർന്ന് പുതിയ സീസണിലേക്ക് ഡിസി വാർണറെ നിലനിർത്തിയിരിക്കുകയാണ്.



അതേസമയം ദുബായിൽ പുരോഗമിക്കുന്ന ഐപിഎൽ താരലേലത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് 20.50 കോടി രൂപയ്ക്ക് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ പാറ്റ് കമ്മിൻസിനെ സ്വന്തമാക്കി. പാറ്റ് കമ്മിൻസിനെ സ്വന്തമാക്കി ഐപിഎൽ ചരിത്രത്തിൽ ആദ്യമായി 20 കോടി സംഖ്യയും പിന്നിടുകയും ചെയ്തു. കമ്മിൻസിനെ കൂടാതെ എസ്ആർഎച്ച് ഓസീസ് ഓപ്പണർ ട്രാവിസ് ഹെഡിനെയും ശ്രീലങ്കൻ സ്പിന്നർ വനിന്ദു ഹസരംഗയെയും ഇന്ത്യൻ പേസർ ജയ്ദേവ് ഉനദ്ഘട്ടിനെയും സ്വന്തമാക്കി.


താരലേലത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക ചിലവഴിച്ച് ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. 24.75 കോടി രൂപയ്ക്കാണ് കെകെആർ സ്റ്റാർക്കിനെ ലേലം വിളിച്ചെടുത്തത്. സ്റ്റാർക്കും കമ്മിൻസും കഴിഞ്ഞ് ഏറ്റവും ഉയർന്ന് തുക ചിലവഴിച്ചിരിക്കുന്നത് ന്യുസിലാൻഡ് താരം ഡാരിൽ മിച്ചിലാനാണ്. 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ പേസർ ഹർഷാൽ പട്ടേലാണ് മറ്റൊരു വിലയേറിയ താരം. 11.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് ഹർഷാൽ പട്ടേലിനെ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസ് താരം അൽസാരി ജോസഫിനെ 11.50 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. അതേസമയം ഓസീസ് താരം സ്റ്റീവ് സ്മിത്തും ഇന്ത്യൻ താരം മനീഷ് പാണ്ഡെയും ന്യൂസിലാൻഡിന്റെ ലോക്കി ഫെർഗൂസൻ തുടങ്ങിയ പ്രഖുഖ താരങ്ങളെ ആരും സ്വന്തമാക്കിയില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.