ഐപിഎൽ 2024 ആരംഭിക്കുന്നത് മുമ്പ് ഏറ്റവും കൂടുതൽ ചർച്ചയായ വിഷയമാണ് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസി കൈമാറ്റം. എംഐയുടെ മുൻ താരമായിരുന്നു ഹാർദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും തിരികെ മുംബൈയിലേക്കെത്തിച്ച ഫ്രാഞ്ചൈസി ക്യാപ്റ്റനാക്കിയ നടപടി ആരാധകരെ ഒന്നടങ്കമാണ് ഞെട്ടിച്ചത്. മുംബൈക്ക് വേണ്ടി അഞ്ച് തവണ ഐപിഎൽ കിരീടം ഉയർത്തിയ രോഹിത് ശർമയെ വെട്ടി പകരം നായകസ്ഥാനത്ത് പാണ്ഡ്യയെ നിയമിച്ചത് വലിയ രോക്ഷമാണ് എംഐയുടെ ആരാധകർക്കിടിയിൽ സൃഷ്ടിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാണ്ഡ്യയുടെ കീഴിൽ ഇനി രോഹിത് ശർമ എങ്ങനെയാകും മുംബൈയിൽ തുടരുകയെന്ന് കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ. അത് ആരാധകർക്ക് ഐപിഎൽ 2024ലെ മുംബൈയുടെ ആദ്യ മത്സരത്തിൽ തന്നെ കാണാൻ സാധിച്ചു. ഗുജറാത്തിനെതിരെയുള്ള മുംബൈയുടെ ആദ്യ മത്സരത്തിൽ പാണ്ഡ്യ രോഹിത്തിന് ഫിൽഡിങ് നിർദേശം നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. 30 യാർഡ് സർക്കിളിൽ ഫീൽഡ് ചെയ്തിരുന്ന രോഹിത്തിനെ ബൗണ്ടറിലൈനിലേക്ക് പോകാൻ പാണ്ഡ്യ നിർദേശം നൽകുന്നതാണ് വീഡിയോ.


ALSO READ : IPL 2024 : ദൈവത്തിന്റെ പോരാളികൾക്ക് പാണ്ഡ്യയുടെ കീഴിലും തോൽവിയോടെ തുടക്കം! ജയിക്കാവുന്ന മത്സരം കൈവിട്ടത് അവസാന ഓവറിൽ



ഇത് മുംബൈ ഇന്ത്യൻസ് ആരാധകരെ പോലും ചൊടുപ്പിച്ചിരിക്കുകയാണ്. ക്യാപ്റ്റനായിരുന്ന സമയം മുതൽ രോഹിത്തിനെ 30 യാർഡ് സർക്കിളിനുള്ളിലാണ് ഫീൽഡ് ചെയ്തിരുന്നത്. എന്നാൽ പാണ്ഡ്യയുടെ കീഴിൽ എത്തിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റനായ താരത്തെ ബൗണ്ടറിലൈനിലേക്ക് പറഞ്ഞയക്കുകയായിരുന്നു.


അതേസമയം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ഗുജറാത്ത് ടൈറ്റൻസ് ആറ് റൺസിന് തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 168 റൺസെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 162 റൺസെടുക്കാനെ സാധിച്ചുള്ളൂ. അവസാന ഓവർ വരെ നീണ്ട് നിന്ന ത്രില്ലർ മത്സരത്തിലാണ് മുംബൈ തോൽവി വഴങ്ങിയത്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.