IPL Auction 2022 Live Update : ഐപിഎൽ 20223 മെഗാ താരലേലത്തിന് തുടക്കം. ലേലത്തിലെ ആദ്യ താരമായി ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ 8.25 കോടിക്കാണ് പഞ്ചാബ് മുൻ ഡൽഹി ക്യാപ്റ്റൽസ് താരത്തെ സ്വന്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ധവാനായി താരത്തിന്റെ മുൻ ടീമായ ഡൽഹിയും, കൂടാതെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 8.25 കോടിക്ക് പ്രീതി സിന്റയുടെ ടീം സ്വന്തമാക്കുകയായിരുന്നു. രണ്ട് കോടിയായിരുന്നു ധവാന്റെ അടിസ്ഥാന തുക. 



ധവാന് പിന്നാലെ എത്തിയ ഇന്ത്യൻ സ്പിന്നർ ആർ അശ്വിനെ 5 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. അശ്വിന്റെയും അടിസ്ഥാന തുക അഞ്ച് കോടിയായിരുന്നു. 



നിലവിലുള്ള എട്ട് ടീമുകൾക്ക് പുറമെ പുതിയ ടീമുകളായ ലഖ്നൗ സൂപ്പർ ജെയ്ന്റ്സും അഹമ്മദബാദ് ഫ്രാഞ്ചൈസിയും പങ്കെടുക്കും. 228 ക്യാപ്ഡ് താരങ്ങളും 355 അൺക്യാപ്ഡ് താരങ്ങളുമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. 590 പേരുടെ പട്ടികയിൽ 370 പേർ ഇന്ത്യൻ താരങ്ങളും 220 പേർ വിദേശികളുമാണ്. അൽപസമയത്തിനകം ആരംഭിക്കുന്ന താരം ലേലം എവിടെ എപ്പോൾ എങ്ങനെ കാണാം, ഇതാം പൂർണമായ വിവരങ്ങൾ.


ALSO READ : IPL Auction 2022 Live | 590 താരങ്ങൾ, 10 ടീമുകൾ, 48 മണിക്കൂർ ; അറിയാം ഐപിഎൽ താരലേലം എപ്പോൾ എവിടെ കാണാം?


ഐപിഎൽ താരലേലം എവിടെ എപ്പോൾ എങ്ങനെ ലൈവ് ആയി കാണാം


ഇന്ന് ഫെബ്രുവരി 12നും നാളെ 13മായിട്ടാണ് താരം ലേലം നടക്കുക. ഇന്ത്യയുടെ പൂങ്കാവന നഗരമായ ബെംഗളൂരുവിൽ 10 ടീമുകൾ തങ്ങളുടെ അടുത്ത സീസണുകളിലേക്കുള്ള താരങ്ങൾ സ്വന്തമാക്കാൻ അണിനിരന്നിരുക്കുന്നത്. 


ഇന്ന് രാവിലെ 11 മണി മുതൽ ലേലം ആരംഭിച്ചു. നാളെ ഫെബ്രുവരി 13ന് 11 മണിക്ക് തന്നെ ആരംഭിക്കുന്നതാണ്. സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിന്റെ ചാനലുകളിൽ ലേലം തത്സമയം കാണാൻ സാധിക്കുന്നത്. അതോടൊപ്പം ഓൺലൈൻ പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയം കാണാൻ സാധിക്കുനന്താണ്. 


2021 സീസൺ വരെയുള്ള എട്ട് ടീമുകൾക്ക് പുറമെ പുതാതിയ ഐപിഎല്ലിന്റെ ഭാഗമായ ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് ഗുജറാത്ത് ടൈറ്റൻസ് എന്നിവരും മെഗാതാരലേലത്തിൽ പങ്കെടുക്കുന്നുണ്ട്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.