IPL Auction 2022 Live Updates | അൺക്യാപ്ഡ് താരങ്ങളിൽ ചരിത്രം കുറിച്ച് അവേഷ് ഖാൻ 10 കോടി ക്ലബിൽ; സ്വന്തമാക്കിയത് ലഖ്നൗ സൂപ്പർ ജെയ്ന്റ്സ്
IPL Auction 2022 Most Expensive Players ഇതോടെ കെ.ഗൗതമിനെ രാജസ്ഥാൻ റോയൽസ് 9.25 കോടിക്ക് സ്വന്തമാക്കിയത് പഴങ്കഥയായി.
IPL Auction 2022 Live Update : ഐപിഎൽ താരലേല ചരിത്രത്തിൽ ഇടം നേടി ഇന്ത്യൻ അൺക്യാപ്ഡ് പേസർ ആവേശ് ഖാൻ. 20 ലക്ഷം അടിസ്ഥാന തുകയുള്ള താരത്തെ 10 കോടി രൂപയ്ക്കാണ് പുതിയ ഐപിഎൽ ടീമായ ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് സ്വന്തമാക്കിയത്. ഇതോടെ കെ.ഗൗതമിനെ രാജസ്ഥാൻ റോയൽസ് 9.25 കോടിക്ക് സ്വന്തമാക്കിയത് പഴങ്കഥയായി.
20 ലക്ഷയുള്ള താരത്തെ ആദ്യം ലേലത്തിന് വിളിച്ചത് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സാണ്. ആദ്യം ലഖ്നൗവും ചെന്നൈയും തമ്മിലായിരുന്നു ആവേഷ് ഖാന് വേണ്ടി മത്സരം പൂർവം ലേലം വിളിച്ചത്. താരത്തിന്റെ വില 3.4 കോടിയായപ്പോൾ മുംബൈ ഇന്ത്യൻസും കളത്തിലിറങ്ങി.
പിന്നീട് മുംബൈയും ലഖ്നൗവും ചേർന്ന് മുൻ ഡൽഹി താരത്തിന്റെ വില 9 കോടി വരെ ഉയർത്തി. അവസാനം സൺറൈസേഴ്സ് ഹൈദരാബാദും ഒരു കൈ നോക്കാൻ ശ്രമിച്ചു. എന്നാൽ അതുമറികടന്ന് ലഖ്നൗ റിക്കോർഡ് സ്ഥാപിച്ച് മധ്യപ്രദേശ് താരത്തെ തങ്ങൾക്കൊപ്പമാക്കി.
ALSO READ : IPL Auction 2022 Live | അശ്വിനും ബട്ട്ലറും രാജസ്ഥാനിൽ ; മോദിയുടെയും രാഹുലിന്റെയും ചിത്രം പങ്കുവെച്ച് സേവാഗ്
ഇതോടെ ഇന്നത്തെ താരലേലത്തിൽ 10 കോടി ക്ലബിൽ ഇടം നേടുന്ന പത്താമത്തെ താരമാണ് ഖാൻ. ഏറ്റവും മൂല്യമേറിയ താരങ്ങളായ ഇഷാൻ കിഷൻ, ദീപക് ചഹർ, ശ്രയസ് ഐയ്യർ എന്നിവർക്ക് പുറമെ ഹർഷാൽ പട്ടേൽ, വാനിന്ഡു ഹസ്സരങ്ക, നിക്കോളാസ് പൂരാൻ, പ്രസിദ്ധ കൃഷ്ണ, ലോക്കി ഫെർഗുസൺ, ഷാർദുൽ താക്കൂർ എന്നിവരാണ് പത്ത് കോടി ക്സബിൽ ഇടം നേടിയത്.
ഖാനിന് പുറമെ അൺക്യാപ്ഡ് താരങ്ങളിൽ ഏറ്റവും ഉയർന്ന് തുകയിൽ വിറ്റ് പോയ താരങ്ങൾ ഇവരാണ്. രാഹുൽ തേവാട്ടിയ (9), ശിവം മാവി (7.25), ഷാറൂഖ് ഖാൻ (9), രാഹുൽ ത്രിപാഠി (8.50).
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.